ആപ്പ്ജില്ല

എങ്ങനെ ദൃഷ്ടിദോഷം മാറ്റാം? ഇതാ മാ‍ര്‍ഗങ്ങൾ...

ഒരുവന്റെ നോട്ടത്തിലൂടെ മറ്റൊരാൾക്ക് ദോഷം വരും എന്ന വിശ്വാസമാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ് ദോഷം. മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും വൃക്ഷങ്ങൾക്കും ദൃഷ്ടിദോഷം ബാധിക്കാം.

Samayam Malayalam 30 Jun 2019, 9:17 am
ഒരു വ്യക്തിയുടെ നോട്ടത്തിലൂടെ മറ്റൊരാള്‍ക്ക് ദോഷം ഉണ്ടാകുന്നതിനെയാണ് ദൃഷ്ടിദോഷം എന്നുപറയുന്നത്. ഒരുവൻ്റെ നോട്ടത്തിലൂടെ ദോഷം വ്യക്തിക്കോ അയാളുടെ സ്വത്തിനോ സംഭവിക്കാമെന്നു കരുതപ്പെടുന്നു. ദൃഷ്ടിദോഷത്തിൽ നോക്കിക്കൊല്ലു'ന്നതിനും 'നോക്കിമുടിക്കു'ന്നതിനും ചിലർക്കു കഴിയുമെന്ന വിശ്വാസമാണ് നിലനിൽക്കുന്നത്. കണ്ണേറ്, പൊട്ടിക്കണ്ണ്, കരിങ്കണ്ണ് എന്നീ പല പേരുകളിലും ദൃഷ്ടിദോഷം അറിയപ്പെടും.
Samayam Malayalam drishti dosha remedies


കുട്ടികളുടെ സൗന്ദര്യവും ഓമനത്തവും ദൃഷ്ടിദോഷം ക്ഷണിച്ചുവരുത്തുമെന്ന വിശ്വാസം മാതാപിതാക്കള്‍ക്കുണ്ട്. അപരിചിതര്‍ കുട്ടികളെ കാണാൻ എത്തുമ്പോള്‍ കുട്ടിയുടെ കവിളത്ത് കറുത്ത പൊട്ട് തൊടുവിക്കുന്നത് ഇതിനെ മറികടക്കാനാണ്. ഇതോടൊപ്പം കരിവളകള്‍ അണിയിക്കുക, പാണലിൻ്റെ ഇലകള്‍ കുഞ്ഞിൻ്റെ ദേഹത്ത് ആരും കാണാതെ സൂക്ഷിക്കുന്നതും പൊതുവായി കാണുന്ന ദൃഷ്ടിദോഷ പരിഹാര മാര്‍ഗങ്ങളാണ്. കുഞ്ഞിൻ്റെ 28 കെട്ട് ചടങ്ങിന് പഞ്ചലോഹം കെട്ടിയ കറുത്ത ചരട് അണിയിക്കുന്നതും ഇതുമായി ബന്ധപ്പെട്ട വിശ്വാസമാണ്.

പുതിയ ഗൃഹം നിര്‍മ്മിക്കുന്ന സമയത്ത് അതിന് മുന്നിലൊരു കോലം വയ്ക്കുന്ന പതിവുണ്ട്. അല്ലെങ്കിൽ ഒരു കുമ്പളങ്ങയോ കള്ളിമുള്‍ച്ചെടിയോ കെട്ടി തൂക്കൂന്നതും നാം കാണാറുണ്ട്. പുതിയ വാഹനം വാങ്ങുന്ന അവസരത്തിൽ വാഹത്തില്‍ ശംഖോ പൂജിച്ച മാലയോ ചാര്‍ത്താറുണ്ട് . ഇതിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനും കഴിയും. ഇവയെല്ലാം ദൃഷ്ടിദോഷം ബാധിക്കാതിരിക്കാനുള്ള മാര്‍ഗങ്ങളാണ്.

നവദമ്പതികളും കുട്ടികളും പുറത്തേക്ക് പോയിട്ട് വരുമ്പോള്‍ കുടുംബത്തിലെ മുത്തശ്ശി കണ്ണേറുപറ്റാതിരിക്കാൻ ചെയ്യുന്ന ഒരു ആചാരമാണ് കടകും മുളകും ഉഴിഞ്ഞിടൽ. ഉപ്പും മുളകും കടകും കയ്യിലെടുത്ത് ഓം നമ ശിവായ എന്ന് ചൊല്ലി മൂന്ന് തവണ ഉഴിഞ്ഞ് അടുപ്പിലേക്ക് ഇടുന്നതാണ് ചടങ്ങ്. മുളകിൻ്റെ രൂക്ഷഗന്ധം വന്നാൽ മാത്രമാണ് ചടങ്ങ് പൂര്‍ത്തിയാകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ