ആപ്പ്ജില്ല

ആദിത്യഹൃദയമന്ത്രം ജപിക്കാം; ജീവിതം മംഗളകരമാകും

രാമായണത്തിൽ പരാമർശിച്ചിട്ടുള്ള ഈ മന്ത്രം ജപിച്ചാൽ സൂര്യഭഗവാനെ പ്രീതിപ്പെടുത്താൻ സഹായിക്കും. മന്ത്ര ജപത്തിലൂടെ അലസത നീക്കി ഉന്മേഷം കൈവരിക്കാൻ സാധിക്കും.

Samayam Malayalam 15 Aug 2019, 3:46 pm
സൂര്യഭഗവാനെ പ്രീതിപ്പെടുത്തുന്ന മന്ത്രമാണ് ആദിത്യഹൃദയമന്ത്രം. നിത്യവും ആദിത്യഹൃദയമന്ത്രം ജപിച്ചാൽ ജീവിതത്തിൽ മംഗളകരമായ സംഭവങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന അലസത അകറ്റി ഉന്മേഷം കൈവരിക്കാൻ സാധിക്കുമെന്നും ആചാര്യന്മാര്‍ പറയുന്നു.
Samayam Malayalam Aditya Hrudayam Slokam


ഐതീഹ്യം

രാമായണത്തിലെ യുദ്ധകാണ്ഡത്തിൽ പരാമര്‍ശിച്ചിട്ടുള്ള ഈ മന്ത്രം ശ്രീരാമന് അഗസ്ത്യ മുനി ഉപദേശിച്ചു നൽകിയതാണ്. രാമരാവണ യുദ്ധത്തിൽ രാമൻ തളര്‍ന്ന് ഇരിക്കുമ്പോള്‍ ദേവന്മാരോടൊപ്പം ആകാശത്ത് യുദ്ധം കണ്ടുകൊണ്ടിരുന്ന അഗസ്ത്യ മുനി താഴേക്കുവന്ന് രാമന് മന്ത്രം ഉപദേശിച്ചു നൽകുന്നു. ഇത് മൂന്ന് പ്രാവശ്യം ചൊല്ലിയ രാമന് ശക്തിതിരികെ ലഭിച്ച് രാവണനെ വധിച്ചുവെന്നാണ് ഐതീഹ്യം.

എങ്ങനെ ജപിക്കാം

എല്ലാ ദിവസവും ആദിത്യഹൃദയമന്ത്രം ജപിക്കുന്നത് ഉത്തമമാണ്. അതിരാവിലെ എഴുന്നേറ്റ് ശുദ്ധിയോടെ കിഴക്കോട്ടിരുന്ന് മന്ത്രം ജപിക്കുക. ദിവസവും 12 തവണ മന്ത്രം ജപിച്ചാൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. എന്നാൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മന്ത്രം ജപിക്കാൻ പാടില്ല.

ആദിത്യഹൃദയമന്ത്രം

''സന്താപനാശകരായ നമോനമഃ

അന്ധകാരാന്തകാരായ നമോനമഃ

ചിന്താമണേ! ചിദാനന്ദായ തേ നമഃ

നീഹാരനാശകായ നമോനമഃ

മോഹവിനാശകരായ നമോനമഃ

ശാന്തായ രൌദ്രായ സൌമ്യായ ഘോരായ

കാന്തിമതാംകാന്തിരൂപായ തേ നമഃ

സ്ഥാവരജംഗമാചാര്യായ തേ നമഃ

ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ

സത്യപ്രധാനായ തത്ത്വായ തേ നമഃ

സത്യസ്വരൂപായ നിത്യം നമോനമഃ''

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ