ആപ്പ്ജില്ല

മലദൈവങ്ങളുടെ ഊരാളി വിടവാങ്ങി

കാട്ടാമല ഊരാളിയായിരുന്ന പാളയ്ക്ക തുണ്ടില്‍ ഗോപാലന്‍ (86) അന്തരിച്ചു

TNN 15 Dec 2017, 4:31 pm
പട്ടാഴി: കാട്ടാമല ഊരാളിയായിരുന്ന പാളയ്ക്ക തുണ്ടില്‍ ഗോപാലന്‍ (86) അന്തരിച്ചു. മലദൈവങ്ങളെ പ്രതീപ്പെടുത്തുകയും പ്രാചീന കലാരൂപങ്ങളെ പ്രത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഊരാളിയാണ് ഗോപാലൻ. മലക്കുട മഹോത്സവത്തിന്റെ ഭാഗമായി വെറ്റകെട്ടുവയ്പ്, പടയണി എന്നിവയും മറ്റ് ആചാരങ്ങളുമായി ബന്ധപ്പെട്ട് 27 വ‍ർഷക്കാലം ഉൗരാളിയായിരുന്നു ഗോപാലൻ.
Samayam Malayalam kattamala gopalanoorali is the priest of maladeva died
മലദൈവങ്ങളുടെ ഊരാളി വിടവാങ്ങി


പടയണിയുടെ ഭാഗമായി ഊരാളി വീടുകളിലെത്തി മലദൈവങ്ങളെ പ്രീതിപ്പെടുത്തുമായിരുന്നു. പ്രത്യേകം ഉടയാടകള്‍ ധരിച്ച്‌ വാളുമേന്തിപുകയിലച്ചാറു കഴിച്ച്‌ ഉറഞ്ഞുതുള്ളിയാണ് വരവ്. കാട്ടാമല ദേശത്തിന്റെ പാരമ്പര്യത്തിൻ്റെ ഭാഗമായിരുന്നു.ഭാര്യ: വെളുമ്പി. മക്കള്‍: ലക്ഷ്മിക്കുട്ടി, മണി. മരുമക്കള്‍: ബാലന്‍, പൊടിയന്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ