ആപ്പ്ജില്ല

വടക്കന്‍പാട്ടിലെ ലോകനാര്‍കാവിലമ്മ

വടക്കന്‍പാട്ടിലൂടെ പ്രസിദ്ധമായ ലോകനാര്‍കാവ്‌ കോഴിക്കോടാണ്

TNN 27 Sept 2016, 11:13 pm
വടക്കന്‍പാട്ടിലൂടെ പ്രസിദ്ധമായ ലോകനാര്‍കാവ്‌ കോഴിക്കോടാണ്.  ലോകനാര്‍കാവ്‌ കടത്തനാട്ട്‌ തമ്പുരാക്കന്മാരുടെ പരദേവതാ ക്ഷേത്രമായിരുന്നു. ലോകനാര്‍ കാവിലമ്മ, വിഷ്ണു, ശിവൻ എന്നിവ‍‍ർക്കുമാണ് ക്ഷേത്രമുള്ളത്. ഓണത്തിനും വിഷുവിനുമുള്ള തേങ്ങ ഏറ്‌ പ്രസിദ്ധം. പൊതിച്ച തേങ്ങ ചിറയില്‍ മുക്കി ക്ഷേത്രത്തിന്‌ പ്രദക്ഷിണംവച്ച്‌ മുന്നിലുള്ള കരിങ്കല്ലില്‍ എറിഞ്ഞുടയ്ക്കുന്നത്‌ ഒരു വഴിപാടാണ്‌.
Samayam Malayalam lokanarkavu temple in vadakara kozhikode
വടക്കന്‍പാട്ടിലെ ലോകനാര്‍കാവിലമ്മ


മകര സംക്രമണത്തിന്‌ ഉച്ചാല്‍ വിളക്കുണ്ട്‌. പ്രധാന വഴിപാടികള്‍ മൂന്നുക്ഷേത്രങ്ങളിലും ഒരുപോലെ തന്നെ. ഒരുദിവസത്തെ പൂജയും നിറമാലയും വിശേഷ വഴിപാടായി നടക്കുന്നു. അട നിവേദ്യത്തിനും പ്രിയം വിഷ്ണുക്ഷേത്രത്തില്‍ അഷ്ടമിരോഹിണി വിശേഷം. ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം.

ലോകനാര്‍കാവിലെ തോറ്റംചൊല്ലല്‍ പ്രസിദ്ധമാണ്‌. അതുപോലെ നഗരപ്രദക്ഷിണവും. ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നെള്ളത്ത്‌ കടന്നുപോകുന്ന വഴിയില്‍ കരിയില കൂട്ടിയിട്ട്‌ തീയിട്ടും പടക്കംപൊട്ടിച്ചുമാണ്‌ സ്വീകരിക്കുക. ഇവിടത്തെ ആറാട്ടിന്‌ പൂരംകളിയെന്ന്‌ പറയും.പൂരമാല ചൊല്ലുമ്പോള്‍ ദേവിയും കളിയില്‍ പങ്കെടുക്കുമെന്നാണ്‌ വിശ്വാസം. ഓണത്തിനും വിഷുവിനുമുള്ള തേങ്ങ ഏറ്‌ പ്രസിദ്ധം.

പൊതിച്ച തേങ്ങ ചിറയില്‍ മുക്കി ക്ഷേത്രത്തിന്‌ പ്രദക്ഷിണംവച്ച്‌ മുന്നിലുള്ള കരിങ്കല്ലില്‍ എറിഞ്ഞുടയ്ക്കുന്നത്‌ ഒരു വഴിപാടാണ്‌. മകര സംക്രമണത്തിന്‌ ഉച്ചാല്‍ വിളക്കുണ്ട്‌.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ