ആപ്പ്ജില്ല

ശബരിമലയില്‍ ഇന്ന് മകരജ്യോതി ദർശനം

സന്നിധാനത്ത് കനത്ത സുരക്ഷ...

TNN 14 Jan 2017, 8:32 am
പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടില്‍ ഇന്ന് മകരജ്യോതി ദര്‍ശനം. അഞ്ച് ലക്ഷം പേര്‍ മകരജ്യോതി ദര്‍ശനത്തിന് എത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്ക്.
Samayam Malayalam makarajyoti in sabarimala today
ശബരിമലയില്‍ ഇന്ന് മകരജ്യോതി ദർശനം


മകരജ്യോതി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അറിയിച്ചു. ഭക്തരെ നിയന്ത്രിക്കാന്‍ സന്നിധാനത്ത് 3000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മുന്‍പ് അപകടമുണ്ടായ പുല്ലുമേട്ടില്‍ ആളുകളെ കയറ്റുന്നതിന് നിയന്ത്രണം ഉണ്ടാകും.

ഇന്ന് രാവിലെ മകരസംക്രമ പൂജ നടന്നു. വൈകീട്ട് 6.30ന് തിരുവാഭരണം ചാര്‍ത്തലും ശേഷം ദീപാരാധനയും നടക്കും.

Makarajyoti in Sabarimala today

Over 5 lakh people are expected to witness the Makarajyoti on saturday at Sabarimala.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ