ആപ്പ്ജില്ല

മാരിപ്പനികൾ അകറ്റാൻ കർക്കടക തെയ്യം

കർക്കടകം പിറന്നതോടെ ആധിയും വ്യാധിയുമകറ്റി ഐശ്വര്യം പകരാൻ കർക്കടക തെയ്യങ്ങൾ വരവായി

TNN 4 Aug 2016, 10:14 pm
കർക്കടകം പിറന്നതോടെ ആധിയും വ്യാധിയുമകറ്റി ഐശ്വര്യം പകരാൻ കർക്കടക തെയ്യങ്ങൾ വരവായി. വീടുകൾ തോറും എത്തുന്ന ഈ തെയ്യക്കോലം കാസർഗോഡ് ജില്ലയിലെ തുളുമേഖലയിൽ ആട്ടിക്കളിഞ്ച എന്ന പേരിലാണ് അറിയപ്പെടുന്നത് .
Samayam Malayalam mari theyyam comes in karkidaka season
മാരിപ്പനികൾ അകറ്റാൻ കർക്കടക തെയ്യം


വടക്കേ മലബാറിലും വ്യത്യസ്തമല്ല, കര്‍ക്കിടകം 16നാണ് മാടായി കാവില്‍ മാരിതെയ്യങ്ങള്‍ ഉറഞ്ഞാടുന്നത്. മാടായി കാവില്‍ നിന്നും കുറച്ച് ദൂരെയാണ് മാരിതെയ്യങ്ങള്‍ ഉറഞ്ഞാടുന്ന സ്ഥലം. നാട്ടില്‍ ബാധിച്ച ശനിയും കര്‍ക്കടക ദീനങ്ങളും മാരിപ്പനികളും മാറ്റുന്നതിനായി നാട് ചുറ്റി ശനി ഒഴിപ്പിക്കുന്നവരാണ് മാരിതെയ്യങ്ങൾ.

പൊരിവെയിലാത്താണ് മാരിതെയ്യങ്ങള്‍ ഉറഞ്ഞാടുന്നത്. മാരിതെയ്യം, മാമാരി തെയ്യും, മാരികലച്ചി, മാമാച്ചി കലച്ചി, മാരിഗുളികന്‍ തുടങ്ങിയവയാണ് മാരിതെയ്യങ്ങള്‍. കർക്കടകത്തിലെ ദുരിതങ്ങളും രോഗങ്ങളും അകറ്റാന്‍ മാടായിക്കാവില്‍ കെട്ടിയാടിയ മാരിത്തെയ്യങ്ങളിതാ....(വീഡിയോ കടപ്പാട്: മഞ്ഞൾക്കുറി)

ആര്‍ട്ടിക്കിള്‍ ഷോ