ആപ്പ്ജില്ല

കാല്‍കഴുകൽ ശുശ്രൂഷ: സ്ത്രീകളെ ഒഴിവാക്കിയതിൽ പ്രതിഷേധം

കാൽകഴുകൽ ശുശ്രൂഷയ്ക്ക് സ്ത്രീകളെ പങ്കെടുപ്പിക്കേണ്ടെന്നാണു കേരളത്തിലെ പ്രമുഖ സഭകളുടെ തീരുമാനത്തിനെതിരെ

TNN 7 Apr 2017, 10:00 pm
കാൽകഴുകൽ ശുശ്രൂഷയ്ക്ക് സ്ത്രീകളെ പങ്കെടുപ്പിക്കേണ്ടെന്നാണു കേരളത്തിലെ പ്രമുഖ സഭകളുടെ തീരുമാനത്തിനെതിരെ പ്രതിഷേധം. സഭകൾ സ്വീകരിച്ചിരിക്കുന്നത് തീർത്തും പിന്തിരിപ്പൽ നിലപാടാണെന്നാണ് വിമ‍ർശനം ഉയരുന്നത്.
Samayam Malayalam maundy thursday feet washing row
കാല്‍കഴുകൽ ശുശ്രൂഷ: സ്ത്രീകളെ ഒഴിവാക്കിയതിൽ പ്രതിഷേധം


ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സമിതിയായ സിബിസിഐയുടെ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനും സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരിക്കും സീറോ മലങ്കര സഭാധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസിനും വനിത തിയോളജിസ്റ്റുകൾ പ്രതിഷേധ കത്ത് അയച്ചു.

ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വനിതാ തിയോളജിക്കൽ(ദൈവശാസ്ത്ര) ഫോറവും പൂനയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ വനിതാ മൂവ്‌മെന്റും സംയൂക്തമായാണ് പ്രതിഷേധക്കത്ത് അയച്ചിരിക്കുന്നത്. കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളെ പങ്കെടുപ്പിക്കാനുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ നിർദേശത്തെ വിപ്ലവകരമെന്നാണ് വിശേഷിപ്പിച്ചത്.

എന്നാൽ കേരളത്തിൽ സീറോ മലബാ‍ർ സഭ ശുശ്രൂഷയ്ക്ക് സ്ത്രീകളെ പങ്കെടുപ്പിക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കാൽകഴുകലിനായി വിളിക്കപ്പെടുന്ന പുരുഷന്മാർ എന്നതിന് പകരം കാൽകഴുകലിനായി വിളിക്കപ്പെടുന്ന ദൈവജനം എന്ന് പ്രയോഗിക്കണമെന്നും വത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്.








Women's feet not to be washed at Kerala churches, women theologists writting letter to CBCI

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ