ആപ്പ്ജില്ല

സീറോ മലബാർ സഭയ്ക്ക് മൊബൈൽ ന്യൂസ് ആപ്പ്

ലോകമെങ്ങുമുള്ള സീറോ മലബാർ സഭാ വിശ്വാസികൾക്കും മറ്റുള്ളവർക്കും സഭാവാർത്തകളും പ്രതികര

TNN 28 Jun 2016, 10:46 pm
കൊച്ചി: ലോകമെങ്ങുമുള്ള സീറോ മലബാർ സഭാ വിശ്വാസികൾക്കും മറ്റുള്ളവർക്കും സഭാവാർത്തകളും പ്രതികരണങ്ങളും അറിയിപ്പുകളും അനുബന്ധ വിവരങ്ങളും ലഭ്യമാക്കുന്ന ഔദ്യോഗിക മൊബൈൽ ആപ്പ് തയാറായി. ‘സീറോമലബാർ ന്യൂസ്’ എന്നപേരിൽ സഭയുടെ പബ്ലിക്ക് റിലേഷൻസ് ഓഫീസാണ് മൊബൈൽ ന്യൂസ് ആപ്പ് തയാറാക്കിയിട്ടുള്ളത്.
Samayam Malayalam mobile news app for syro malabar church
സീറോ മലബാർ സഭയ്ക്ക് മൊബൈൽ ന്യൂസ് ആപ്പ്


സഭയിലെ നാൽപ്പത്തിയഞ്ചു ലക്ഷത്തോളം വരുന്ന വിശ്വാസികളിൽ പതിനഞ്ചു ലക്ഷം പേരും കേരളത്തിനു പുറത്താണു ജീവിക്കുന്നത്. ഇന്ത്യയ്ക്കു പുറത്തു മാത്രം ഏഴര ലക്ഷത്തോളം പേരുണ്ട്. ഇവർക്കും മറ്റുള്ളവർക്കും സഭാവിശേഷങ്ങൾ വേഗത്തിൽ അറിയാനും പങ്കുവയ്ക്കാനും മൊബൈൽ ആപ്പ് സഹായകമാകുമെന്നു സഭയുടെ ഔദ്യോഗിക വക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു. സഭാകേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ, ഔദ്യോഗിക പരിപാടികൾ, സാമൂഹ്യവിഷയങ്ങളിൽ സഭയുടെ നിലപാടുകൾ, പത്രക്കുറിപ്പുകൾ, ചിത്രങ്ങൾ എന്നിവയെല്ലാം മൊബൈൽ ആപ്പിൽ ലഭിക്കും.

വിശ്വാസികളുടെ സഭാജീവിതം കൂടുതൽ സജീവമാക്കാൻ ഉപകരിക്കുന്ന മൊബൈൽ ആപ്പ് ആൻഡ്രോയ്ഡ്, ഐ ഫോൺ ഉപയോക്താക്കൾക്കു പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാനാകും. വിൻഡോസ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് ഗൂഗിൾ വഴി സീറോ മലബാർന്യൂസ് ആപ്പിൽ എത്താനാകും.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സീറോമലബാർ സഭയിലെ രൂപത പിആർഒ മാരുടെ യോഗത്തിൽ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മൊബൈൽ ന്യൂസ് ആപ്പ് പ്രകാശനം ചെയ്യും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ