ആപ്പ്ജില്ല

കൗസല്യാ സുപ്രജാരാമാ - പകരം വെയ്ക്കാനില്ലാത്ത ചരിത്രനാദം

"ഓ രാമാ, കൗസല്യയുടെ ഏറ്റവും മിടുക്കനായ പുത്രാ, ഈ ഉഷസ്സന്ധ്യയില്‍ അതാ കിഴക്ക് പ്രഭാതം അതിവേഗത്തില്‍

TNN 12 Feb 2017, 12:11 pm
കൗസല്യാ സുപ്രജാരാമാ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ, ഉത്തിഷ്ഠ നരശാര്‍ദൂല! കര്‍ത്തവ്യം ദൈവമാഹ്നിതം കേൾക്കാത്തവരില്ല.
Samayam Malayalam ms subbalakshmi kousalya supraja
കൗസല്യാ സുപ്രജാരാമാ - പകരം വെയ്ക്കാനില്ലാത്ത ചരിത്രനാദം


"ഓ രാമാ, കൗസല്യയുടെ ഏറ്റവും മിടുക്കനായ പുത്രാ, ഈ ഉഷസ്സന്ധ്യയില്‍ അതാ കിഴക്ക് പ്രഭാതം അതിവേഗത്തില്‍ വന്നണയുന്നു. നരോത്തമനായ അവിടന്ന് ദൈവീകമായ കര്‍ത്തവ്യങ്ങളിലേക്ക് ഉണര്‍ന്നാലും" - എന്നാണ് ഈ സങ്കീര്‍ത്തനത്തിൻെറ അ‍ർത്ഥം. തിരുമലയില്‍ കുടികൊള്ളുന്ന ശ്രീവെങ്കടേശസ്വാമിയെ പള്ളിയുണര്‍ത്താനുള്ള സ്‌തോത്രമാണ് ശ്രീവെങ്കടേശസുപ്രഭാതം. ഭാരത ഗാനകോകിലം എം.എസ്. സുബ്ബലക്ഷ്മിയുടെ ശ്രീവെങ്കടേശ സുപ്രഭാതം അന്നും ഇന്നും ലോകത്തിന്റെ പ്രഭാതങ്ങളെ ഉണര്‍ത്തിക്കൊണ്ടേയിരിക്കുന്നു.

ക്ഷേത്രാചാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പള്ളിയുണര്‍ത്തല്‍. നിദ്രയില്‍ ലയിച്ചിരിക്കുന്ന ഭഗവാനെ ജാഗ്രരൂകനാക്കുന്ന ചടങ്ങാണിത്. നിരവധി കീര്‍ത്തനങ്ങളും സ്‌തോത്രങ്ങളും ദേവന്മാരെ പള്ളിയുണര്‍ത്താന്‍വേണ്ടി രചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ആ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഏറെ പ്രചാരം നേടിയതും എം.എസ്സിന്റെ ശ്രീവെങ്കടേശസുപ്രഭാതമാണ്.



About Kausalya Suprajarama Song Sri Venkateswara Suprabhatam

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ