ആപ്പ്ജില്ല

ഇന്ന് അറഫാ സംഗമം: വ്രതാനുഷ്ഠനങ്ങളോടെ ഹാജിമാർ മിനായിൽ

വൈകുന്നേരം വരെ പാപമോചന പ്രാര്‍ത്ഥനകളുമായി ഹാജിമാര്‍ അറഫയില്‍ കഴിയും.

TNN 31 Aug 2017, 9:51 am
മക്ക: ലോകമെമ്പാടുമുള്ള ഇസ്ളാം മതവിശ്വാസികൾ കൂടാര നഗരമായ മിനായിൽ അറഫാ സംഗമത്തിനായെത്തി. മിനായിൽ അറഫാ സംഗമം ഇന്നാണ് നടക്കുന്നത്. മിനായിലെ കല്ലേറ് കര്‍മം നാളെ ആരംഭിക്കും തുടർന്ന് ബലിപ്പെരുന്നാളും നാളെ ആചരിക്കും. ഹജ്ജിന്‍റെ സുപ്രധാന കര്‍മമാണ് അറഫാ സംഗമം. ഇന്നലെ മിനായില്‍ എത്തിയ തീര്‍ഥാടകര്‍ അര്‍ദ്ധരാത്രിയോടെ തന്നെ അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു.
Samayam Malayalam muslims to observe arafa meet today
ഇന്ന് അറഫാ സംഗമം: വ്രതാനുഷ്ഠനങ്ങളോടെ ഹാജിമാർ മിനായിൽ


മിനായില്‍ നിന്നും ഏതാണ്ട് 13 കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്ക് മെട്രോ സര്‍വീസിലും, ബസുകളിലും, നടന്നുമാണ് തീര്‍ഥാടകര്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ഥാടകരുടെ അറഫയിലേക്കുള്ള യാത്ര ഇന്നലെ രാത്രി മുതല്‍ സുഗമമായി നടക്കുന്നുണ്ട്.ഇന്ത്യന്‍ ഹജ്ജ്‍കമ്മിറ്റി വഴിയുള്ള തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്ന 33 സര്‍വീസ് ഏജന്‍സികളില്‍ പതിനെട്ടു ഏജന്‍സികള്‍ക്ക് കീഴിലുള്ള തീര്‍ഥാടകാര്‍ക്ക് മെട്രോ സര്‍വീസ് ഉപയോഗപ്പെടുത്താം.ഇന്ന് ഉച്ചമുതല്‍ സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ് അറഫാ സംഗമം.

ഹജ്ജിനെത്തിയ എല്ലാ തീര്‍ഥാടകരും ഒരേ സമയം അനുഷ്‌ടിക്കുന്ന കര്‍മം കൂടിയാണ് അറഫാ സംഗമം. ഉച്ചക്ക് അറഫയിലെ നമിറാ പള്ളിയില്‍ നമസ്കാരവും ഖുതുബയും നടക്കും. പ്രവാചകന്‍ ചരിത്ര പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം നിര്‍വഹിച്ച ജബലുറഹ്മ പര്‍വതത്തില്‍ തീര്‍ഥാടകര്‍ തടിച്ചു കൂടും. വൈകുന്നേരം വരെ പാപമോചന പ്രാര്‍ത്ഥനകളുമായി ഹാജിമാര്‍ അറഫയില്‍ കഴിയും.

muslims to observe arafa meet today

Isalmists across the world meet up in Mina for the famous Haj ceremonials.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ