ആപ്പ്ജില്ല

ഭക്തിയുടെ നിറവിൽ നവരാത്രി വ്രതാനുഷ്ഠാനം

വ്രതാനുഷ്ഠാനവേളയില്‍ അരിയാഹാരം ഉപേക്ഷിക്കുകയോ ഒരു നേരം മാത്രമാക്കുകയോ ചെയ്ത് ക്ഷേത്രത്തില്‍ കഴിച്ചുകൂട്ടുന്നത് നന്ന്

TNN 3 Oct 2016, 3:11 pm
കന്നിമാസത്തിലെ കറുത്തവാവു കഴിഞ്ഞു ശുക്ലപക്ഷ പ്രഥമ മുതല്‍ ഒന്‍പതുദിവസങ്ങളാണ് കേരളത്തില്‍ നവരാത്രി ആഘോഷിക്കുന്നത്. അമാവാസി മുതല്‍ തന്നെ വ്രതമാരംഭിക്കുന്നു. ഒന്നാം ദിവസത്തിന്റെ തലേദിവസംതന്നെ ഒരിക്കലൂണോടെ വ്രതം ആരംഭിക്കുന്നു.
Samayam Malayalam navratri fasting
ഭക്തിയുടെ നിറവിൽ നവരാത്രി വ്രതാനുഷ്ഠാനം


ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും നവരാത്രിയോടനുബന്ധിച്ച് ദേവീപൂജകള്‍ പതിവാണ്. രണ്ടു വയസ്സ് മുതല്‍ പത്തുവയസസ് വരെയുള്ള കുട്ടികളെ ദേവിയുടെ പ്രതിനിധികളായി പല ഭാവങ്ങളില്‍ സങ്കല്‍പ്പിച്ച് നടത്തുന്ന കുമാരിപൂജ പ്രധാനമാണ്.

വ്രതാനുഷ്ഠാനവേളയില്‍ അരിയാഹാരം ഉപേക്ഷിക്കുകയോ ഒരു നേരം മാത്രമാക്കുകയോ ചെയ്ത് ക്ഷേത്രത്തില്‍ കഴിച്ചുകൂട്ടുന്നത് നന്ന്. പഴം, കരിക്ക് എന്നിവ കഴിക്കുന്നതിന് വിരോധമില്ല. ഒമ്പത് ദിവസങ്ങളിലായി ഒമ്പത് ഭാവങ്ങളില്‍ ദേവിയെ ആരാധിക്കപ്പെടുന്നു.

നവരാത്രികളില്‍ ആദ്യത്തെ മൂന്നുദിവസം കാളിയായും അടുത്ത മൂന്നുദിവസം ലക്ഷ്മിയായും അവസാന മൂന്നുദിവസം സരസ്വതിയായും ആരാധിക്കുന്നു. കേരളത്തില്‍ പ്രധാനമായും അവസാന മൂന്നുദിവസങ്ങളിലെ സരസ്വതീപൂജ മാത്രമാണ് പതിവുള്ളത്. ദുര്‍ഗ്ഗാഷ്ടമിദിവസം ഗ്രന്ഥങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ പൂജയ്ക്കു വയ്ക്കുന്നു. വിജയദശമി ദിവസമാണ് പൂജയെടുക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ