ആപ്പ്ജില്ല

ഹജ്ജിന് അപേക്ഷിക്കുന്നത് എങ്ങനെ? ആപ്പ് റെഡി

ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഹജ്ജ് തീര്‍ത്ഥാടനത്തെ കുറിച്ചുള്ള

TNN 3 Jan 2017, 2:34 pm
ന്യൂഡല്‍ഹി : ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഹജ്ജ് തീര്‍ത്ഥാടനത്തെ കുറിച്ചുള്ള വിവരങ്ങളും ഡിജിറ്റല്‍ പേമെന്‍റ് വിവരങ്ങളും നല്‍കാനായി മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. ജനുവരി 24 ആണ് ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
Samayam Malayalam now a mobile app for hajj application process
ഹജ്ജിന് അപേക്ഷിക്കുന്നത് എങ്ങനെ? ആപ്പ് റെഡി

ഇതിനായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

പുതിയതായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും മുന്‍പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും പ്രത്യേകം നിര്‍ദേശങ്ങളാണ് ആപ്പില്‍ ഉള്ളത്. ഹജ്ജ് തീര്‍ത്ഥാടനത്തെ കുറിച്ചും അപേക്ഷിക്കേണ്ട വിധത്തെ കുറിച്ചും വിശദീകരിക്കുന്ന ആപ്ലിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ആപ്പില്‍ നിന്നും നേരിട്ട് ഹജ്ജിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യവും ലഭ്യമാണ്. അഞ്ച് മുതിര്‍ന്നവരും കുട്ടികളും അടങ്ങുന്ന സംഘത്തിന് ഗ്രൂപ്പായി രജിസ്റ്റര്‍ ചെയ്യാനും സൗകര്യമുണ്ട്.



English Summary: Giving a digital push to the Hajj application process for the first time, Union Minister of State for Minority Affairs Mukhtar Abbas Naqvi here today launched a mobile application which will provide information and facilitate e-payments for the pilgrimage.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ