ആപ്പ്ജില്ല

പൂക്കളങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കാന്‍ ഓണത്തപ്പന്‍മാര്‍

തൃക്കാക്കരയപ്പന്റെ പ്രതിരൂപമായാണ് ഓണത്തപ്പനെ നിര്‍മ്മിക്കുന്നത്.

TNN 6 Dec 2022, 1:41 pm
പൂക്കളങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കാന്‍ ഓണത്തപ്പന്‍മാര്‍ തന്നെ വേണം.
Samayam Malayalam Onam

തൃക്കാക്കരയപ്പന്റെ പ്രതിരൂപമായാണ് ഓണത്തപ്പനെ നിര്‍മ്മിക്കുന്നത്. അത്തം മുതല്‍ പൂവിടുമെങ്കിലും തിരുവോണം മുതലാണ് ഓണത്തപ്പന്റെ പ്രസക്തി. കളിമണ്ണില്‍ തീര്‍ത്ത അമ്മി, ഉരല്‍, ചിരവ,മുത്തിയമ്മ എന്നിവയും പൂക്കളത്തില്‍ വയ്ക്കാറുണ്ട്. ചതയ ദിനത്തില്‍ ഓണത്തപ്പന്‍മാരെ ചതച്ച്‌ കളയണമെന്നുമാണ് ഐതീഹ്യം.

കളിമണ്ണില്‍ ചെയ്‌തെടുക്കുന്ന രൂപങ്ങള്‍ക്ക് ചുവന്ന നിറം നല്‍കി ഭംഗി വരുത്തും. ഓണത്തപ്പനൊപ്പം, ഉരല്‍, ചിരവ, അരകല്ല്, മുത്തി, നിലവിളക്ക് എന്നിങ്ങനെ ചെറുരൂപങ്ങളും ഉണ്ടാകും. ഓണത്തിന് തൃക്കാക്കരയപ്പനെ വീടിനുള്ളിലേക്ക് ആനയിക്കുന്നതിന്റെ പ്രതീകമായാണ് ഇവ പൂക്കളത്തില്‍ ഒരുക്കുന്നത്. മഴയില്‍ കുതിര്‍ന്ന് മണ്ണില്‍ തന്നെ ഇവ അലിഞ്ഞുചേരണമെന്നാണ് വിശ്വാസം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ