ആപ്പ്ജില്ല

അഹംബോധം മാത്രമാണ് ഒരേയൊരു പ്രശ്നം!

അഹംബോധം മാത്രമാണ് ഒരേയൊരു പ്രശ്നം. അതുണ്ടാകുമ്പോൾ ആയിരത്തൊന്ന് പ്രശ്നങ്ങൾ അത് വേറെയും സൃഷ്ടിക്കുന്നു

TNN 6 Dec 2022, 1:48 pm
അഹംബോധം മാത്രമാണ് ഒരേയൊരു പ്രശ്നം. അതുണ്ടാകുമ്പോൾ ആയിരത്തൊന്ന് പ്രശ്നങ്ങൾ അത് വേറെയും സൃഷ്ടിക്കുന്നു. അത് അത്യാർത്തി സൃഷ്ടിക്കുന്നു, കോപം സൃഷ്ടിക്കുന്നു, കാമം സൃഷ്ടിക്കുന്നു, അസൂയ സൃഷ്ടിക്കുന്നു അങ്ങനെയങ്ങനെ പലതും; ആളുകൾ അത്യാർത്തിയോട് പൊരുതിക്കൊണ്ടിരിക്കുന്നു, കാമ ക്രോധങ്ങളോട് പൊരുതിക്കൊണ്ടിരിക്കുന്നു. എന്നാൽ ഇത് നിഷ്ഫലമാണ്.
Samayam Malayalam Osho Rajneesh


അടിവേര് മുറിച്ചുകളയുന്നില്ലെങ്കിൽ പുതിയ ശാഖകൾ വന്നു കൊണ്ടിരിക്കും. ചില്ലകളും ഇലകളും അരിഞ്ഞു മാറ്റിക്കൊണ്ടിരിക്കാം, എന്നാൽ അത് സഹായം ചെയ്യുകയില്ല. വാസ്തവത്തിൽ നിങ്ങളുടെ അരിഞ്ഞു മാറ്റൽ കൊണ്ട് വൃക്ഷം കൂടുതൽ കൂടുതൽ വണ്ണം വയ്ക്കുകയാണ് ചെയ്യുക. ഇലപ്പടർപ്പിന് കൂടുതൽ കനംവെയ്ക്കും. വൃക്ഷം കൂടുതൽ ശക്തമായി ത്തീരും......ലക്ഷണങ്ങളോട് പൊരുതാതിരിക്കുക. കാര്യത്തിൻെറ അടിവേരിലേക്ക് കടന്നു ചെല്ലുക, അതാണെങ്കിൽ ഒന്നു മാത്രം - അത് അഹംബോധമാകുന്നു.... (ഓഷോ)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ