ആപ്പ്ജില്ല

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

പരിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കമാകും.

TNN 30 Aug 2017, 1:02 pm
മദീന: പരിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കമാകും. ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാനായി തീര്‍ത്ഥാടകര്‍ മിനായിലെത്തി.
Samayam Malayalam over 1 2 million muslims arrive for pilgrimage to mecca to perform hajj
ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കമാകും


തമ്പുകളിലെ രാപാര്‍ക്കലോടെയാണ് ഹജ്ജിന് തുടക്കമാകുന്നത്. വ്യാഴാഴ്ചയാണ് അറഫാ സംഗമം. വെള്ളിയാഴ്ച ബലിപ്പെരുന്നാള്‍ ആഘോഷിക്കും.

ഇന്നലെ രാത്രി ആരംഭിച്ച തീര്‍ഥാടകരുടെ ഒഴുക്ക് നാളെ രാവിലെ വരെ തുടരും. തമ്പുകളുടെ നഗരമായ മിനായില്‍ ഇന്ന് ഉച്ച മുതല്‍ താമസിക്കുന്നതോടെയാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്.

പന്ത്രണ്ട് ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നുണ്ട്. തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ലഭ്യമാക്കാനും സുരക്ഷ കുറ്റമറ്റതാക്കാനും എല്ലാ നടപടികളും സ്വീകരിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

Over 1.2 million muslims arrive for pilgrimage to Mecca to perform Hajj

Hajj 2017: Over 1.2 million muslims arrive for pilgrimage to Mecca.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ