ആപ്പ്ജില്ല

ആദിയോഗിയുടെ മുഖരൂപം അനാവരണം ചെയ്ത് പ്രധാനമന്ത്രി

ഈഷ ഫൗണ്ടേഷന്റെ സ്ഥാപകനായ സദ്ഗുരു രൂപകല്പന ചെയ്ത് പ്രതിഷ്ഠിച്ച, യോഗയുടെ

TNN 24 Feb 2017, 10:32 pm
തിരുവനന്തപുരം: ഈഷ ഫൗണ്ടേഷന്റെ സ്ഥാപകനായ സദ്ഗുരു രൂപകല്പന ചെയ്ത് പ്രതിഷ്ഠിച്ച, യോഗയുടെ ഉപജ്ഞാതാവായ ആദിയോഗിയുടെ 112 അടി ഉയരമുള്ള മുഖരൂപം അനാവരണം ചെയ്തു. കോയമ്പത്തൂരിലെ ഈഷ യോഗ സെന്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വഹിച്ചു.
Samayam Malayalam pm shri narendra modi unveils 112 feet statue of aadi yogi
ആദിയോഗിയുടെ മുഖരൂപം അനാവരണം ചെയ്ത് പ്രധാനമന്ത്രി


PM Modi unveils 112 foot tall Shiva statue in Coimbatore, Tamil Nadu. pic.twitter.com/u8j7a7Qhp9 — ANI (@ANI_news) February 24, 2017 മാനവരാശിക്ക് ആദ്യത്തെ യോഗി നല്‍കിയ സംഭാവനകളെ മാനിച്ചാണ് മുഖം സ്ഥാപിച്ചത്. ഭൂമിയിലെ ഏറ്റവും വലിപ്പമുള്ള മുഖരൂപമാണിത്. യോഗ ശാസ്ത്രത്തിലെ 112 വഴികളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.
മഹായോഗ യജ്ഞത്തിന്റെ ആരംഭം കുറിക്കാന്‍ അഗ്നി ജ്വലിപ്പിക്കുന്ന കര്‍മ്മവും പ്രധാനമന്ത്രി നിര്‍വഹിക്കും. മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ആദിയോഗിയുടെ പ്രതിമ അനാവരണം ചെയ്യുന്നത്. ഈ പരിപാടി അഞ്ചു കോടിയിലധികം ആളുകള്‍ക്ക് തത്സമയം കാണുന്നതിനായി ഒരേസമയം ഏഴ് ഭാഷകളില്‍ 23 ടെലിവിഷന്‍ ചാനലുകള്‍ വഴിയും അനേകം ഓണ്‍ലൈന്‍ വഴിയും സംപ്രേഷണം ചെയ്തു.

ഒരു രാത്രി മുഴുവനും നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ അര്‍ദ്ധ രാത്രിയില്‍ നടത്തുന്ന ധ്യാനം, സദ്ഗുരുവിന്റെ പ്രഭാഷണം തുടങ്ങിയവ ഉണ്ടായിരിന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ