ആപ്പ്ജില്ല

റുവാണ്ടന്‍ വംശഹത്യയില്‍ മാപ്പപേക്ഷിച്ച് മാര്‍പാപ്പ

റുവാണ്ടയില്‍ 1994 ല്‍ നടന്ന വംശഹത്യയില്‍ മാപ്പുചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ‘സഭയുടെയും

TNN 21 Mar 2017, 11:33 pm
വത്തിക്കാന്‍: റുവാണ്ടയില്‍ 1994 ല്‍ നടന്ന വംശഹത്യയില്‍ മാപ്പുചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ‘സഭയുടെയും അംഗങ്ങളുടെയും പാപങ്ങള്‍ക്കും പരാജയങ്ങള്‍ക്കു’മാണ് പാപ്പ മാപ്പ് അഭ്യര്‍ഥിച്ചത്. തന്റെ മാപ്പപേക്ഷ റുവാണ്ടയുടെ മുറിവുണക്കാന്‍ സഹായകമാകുമെന്ന് മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
Samayam Malayalam pope asks forgiveness for church role in rwanda genocide
റുവാണ്ടന്‍ വംശഹത്യയില്‍ മാപ്പപേക്ഷിച്ച് മാര്‍പാപ്പ


വത്തിക്കാനിലെത്തിയ റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമെയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് മാര്‍പാപ്പ കത്തോലിക്കാസഭയോട് പൊറുക്കണമെന്ന് അപേക്ഷിച്ചത്. ‘തുത്സിവംശജരും ഹുതു മിതവാദ വിഭാഗത്തില്‍പ്പെട്ടവരും അടക്കം എണ്‍പതിനായിരത്തോളം പേരാണ് വംശഹത്യയില്‍ കൊല്ലപ്പെട്ടത്.

നിരവധി പുരോഹിതരും കന്യാസ്ത്രീകളും കൊലയാളികള്‍ക്ക് ഒത്താശ ചെയ്യുകയും, നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തതായി വംശഹത്യയെ അതിജീവിച്ചവര്‍ വെളിപ്പെടുത്തിയിരുന്നു. അക്രമികളില്‍നിന്ന് രക്ഷതേടി പള്ളികളില്‍ അഭയം നേടിയവര്‍ വ്യാപകമായി കൊല്ലപ്പെട്ടു.


Pope Francis asked for forgiveness on Monday for the "sins and failings of the Church" during Rwanda's 1994 genocide

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ