ആപ്പ്ജില്ല

ഫ്രാന്‍സിസ് മാര്‍പാപ്പ പോളണ്ടിലെ നാസി തടവറകള്‍ സന്ദര്‍ശിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ഓഷ്‌വിറ്റ്‌സ്, ബിര്‍ക്കെനാവു തടങ്കല്‍പാളയങ്ങള്‍ സന്ദര്‍ശിച്ചു.

TNN 30 Jul 2016, 5:57 pm
ക്രാക്കോവ്: ഫ്രാന്‍സിസ് മാര്‍പാപ്പ ഓഷ്‌വിറ്റ്‌സ്, ബിര്‍ക്കെനാവു തടങ്കല്‍പാളയങ്ങള്‍ സന്ദര്‍ശിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ നാസിപ്പട ജൂതരെയും മറ്റു യുദ്ധതടവുകാരെയും പീഡിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്ന തടവറകളാണ് ഇത്. 31മത് ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ അഞ്ചുദിന സന്ദര്‍ശനത്തിനായി പോളണ്ടിലെത്തിയപ്പോഴായിരുന്നു മാര്‍പാപ്പ സന്ദര്‍ശനം നടത്തിയത്.
Samayam Malayalam pope francis makes historic visit to auschwitz
ഫ്രാന്‍സിസ് മാര്‍പാപ്പ പോളണ്ടിലെ നാസി തടവറകള്‍ സന്ദര്‍ശിച്ചു


ഈ തടവറകളില്‍ 10 ലക്ഷത്തോളം തടവുകാരെയാണ് ഹിറ്റ്‌ലര്‍ കൂട്ടക്കുരുതി നടത്തിയത്. ഇത്തരം ക്യാമ്പുകളില്‍നിന്ന് രക്ഷപെട്ടു പുറത്തുവന്ന ജൂതര്‍, നാസിപ്പടയുടെ കണ്ണില്‍പ്പെടാതെ ഒളിച്ചു ജീവിച്ച പോളിഷ് പൗരന്മാര്‍ എന്നിവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ