ആപ്പ്ജില്ല

സെക്സിന് പണം നല്‍കുന്നത് അടിമത്തമാണ്: മാര്‍പാപ്പ

സെക്സിന് പണം നല്‍കുന്നത് അടിമത്തം പിന്തുണയ്ക്കുന്നതിന് തുല്യം: മാര്‍പാപ്പ

TNN 20 Mar 2018, 1:15 pm
ലൈംഗിക തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നത് വിമര്‍ശിച്ച് പോപ് ഫ്രാന്‍സിസ്. വത്തിക്കാനില്‍ നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പയുടെ വിമര്‍ശനം. വത്തിക്കാനിലേക്ക് ക്ഷണിച്ച യുവാക്കളുടെ ഒരു പ്രത്യേക സംഘത്തോടാണ് മാര്‍പാപ്പ സംസാരിച്ചത്.
Samayam Malayalam pope francis said buying sex is not love but torture
സെക്സിന് പണം നല്‍കുന്നത് അടിമത്തമാണ്: മാര്‍പാപ്പ


കത്തോലിക്ക സഭയുടെ ഈ വര്‍ഷത്തെ പ്രധാനപ്പെട്ട പ്രമേയങ്ങളില്‍ ഒന്ന് യുവാക്കളുടെ വിശ്വാസമാണ്. പ്രസംഗത്തിന് ശേഷം ഭയപ്പെടാതെ തന്നോട് ചോദ്യങ്ങള്‍ ചോദിക്കാനും മാര്‍പാപ്പ ആവശ്യപ്പെട്ടു.

നൈജീരയില്‍ നിന്ന് റോമിലെത്തിയ ഒരു അഭയാര്‍ഥിയാണ് ലൈംഗിക തൊഴിലാളികളെ തേടുന്ന കത്തോലിക്ക വിശ്വാസികളെക്കുറിച്ച് ചോദിച്ചത്.

പോപ് ഫ്രാന്‍സിസ് നല്‍കിയ ഉത്തരം;

"ഇത് ചെയ്യുന്നവര്‍ കുറ്റവാളികളാണ്. ഇത് പ്രണയമല്ല. ഇത് ഒരു സ്ത്രീയെ ഉപദ്രവിക്കുന്നതാണ്. പ്രണയവും പീഡനവും തമ്മില്‍ മാറിപ്പോകരുത്. ഇത് കുറ്റകരമാണ്"

ആര്‍ട്ടിക്കിള്‍ ഷോ