ആപ്പ്ജില്ല

കത്തോലിക്കാ കാപട്യങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പ

ക്രിസ്തീയമതം നന്മ പ്രവർത്തിക്കാനുള്ള മതമാണെന്നും അഹന്തയും കാപട്യവും ഉള്ളിലൊതുക്കി

TNN 28 Feb 2016, 8:20 pm
വത്തിക്കാൻ സിറ്റി: ക്രിസ്തീയമതം നന്മ പ്രവർത്തിക്കാനുള്ള മതമാണെന്നും അഹന്തയും കാപട്യവും ഉള്ളിലൊതുക്കി വ്യാജഭക്തി പ്രസംഗിക്കാനുള്ള മതമല്ലെന്നും ഫ്രാൻസിസ് പാപ്പ. സാന്താ മാർത്തയിൽ ദിവ്യബലി അർപ്പിക്കവേ, ഏശയ്യാ പ്രവാചകനെയും വിശുദ്ധ മത്തായിയുടെ സുവിശേഷ ഭാഗങ്ങളും ഉദ്ധരിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
Samayam Malayalam pope francis speech
കത്തോലിക്കാ കാപട്യങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പ


”നാം യേശുവിൻറ അനുയായികളാണ്. നാം കത്തോലിക്കരാണ് എന്ന് അഭിമാനിക്കുന്നു. പക്ഷേ, എന്ത് കത്തോലിക്കാ പ്രവർത്തികളാണ് നമ്മൾ ചെയ്യുന്നത്? കുട്ടികളോടു സംസാരിക്കാൻപോലും സമയമില്ലാത്ത എത്രയോ മാതാപിതാക്കളുണ്ട്. അന്വേഷിക്കാൻ സമയമില്ലാത്തതുകൊണ്ടുമാത്രം മാതാപിതാക്കളെ വൃദ്ധമന്ദിരങ്ങളിൽ ഉപേക്ഷിക്കുന്ന മാതാപിതാക്കളും അനവധി. എന്നിട്ട് നാം ക്രൈസ്തവസംഘടനകളിൽ ചേർന്ന് ലോകത്തോട് നന്മ പ്രസംഗിക്കുന്നു,” പാപ്പ പറഞ്ഞു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ