ആപ്പ്ജില്ല

രാമായണം ചൊല്ലാന്‍ ഇനി വീട്ടിൽ ആളെത്തും

രാമായണ ശീലുകളുമായി ക‍ർക്കിടകം എത്തി. കേരളം മുഴുവൻ രാമായണ പാരായണത്തിൽ മുഴുകുകയാണ്

TNN 27 Jul 2017, 3:24 pm
രാമായണ ശീലുകളുമായി ക‍ർക്കിടകം എത്തി. കേരളം മുഴുവൻ രാമായണ പാരായണത്തിൽ മുഴുകുകയാണ്. എന്നാൽ രാമായണ പാരായണത്തിനായി വീടുകളിൽ ഇനി മുതൻ ആളുകൾ എത്തുമെന്നാണ് കേൾക്കുന്നത്. അതിശയിക്കണ്ട. കേരളത്തിൽ അല്ല, അങ്ങ് കാനഡയിലാണ് ആളെത്തുക.
Samayam Malayalam ramayanam recitation at canada
രാമായണം ചൊല്ലാന്‍ ഇനി വീട്ടിൽ ആളെത്തും


ആല്‍ബര്‍ട്ട നഗരത്തിലാണ് നമ; ആഹീംസ എന്നീ മലയാളീ സംഘടനകള്‍ രാമായണ മാസാചരണം നടത്തുന്നത്. പഞ്ഞക്കര്‍ക്കടകവും മഴയുമില്ലെങ്കിലും നൂറിലേറെ വീടുകളില്‍ അവിടെ രാമായണം വായിക്കുന്നുണ്ട്. പുതു തലമുറയിലെ കുട്ടികള്‍ക്ക് രാമായണ കഥാവ്യാഖ്യാനം നല്‍കുക, ആവശ്യപ്പെടുന്നവരുടെ വീടുകളില്‍ രാമായണ പൂജയോടുകൂടി പാരായണം നടത്തുക, രാമായണത്തിന്റെ കോപ്പികള്‍ കൈമാറുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട് മലയാളികൾ.


Canadian Malayalee Association celebrate Ramayana Month

Ramayanam Parayanam by Canadian Malayalee Association

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ