ആപ്പ്ജില്ല

രാമായണത്തിലെ മനോഹരമായ ട്വിസ്റ്റ്

ഹിന്ദു ഐതിഹ്യങ്ങളിൽ പാണ്ഡവ പത്നിയായ ദ്രൗപദി ദ്രുപദ പുത്രിയാണ്. പാഞ്ചാലി എന്ന പേരിലും അറിയപ്പെടുന്നു

TNN 29 Jul 2016, 4:04 pm
ഹിന്ദു ഐതിഹ്യങ്ങളിൽ പാണ്ഡവ പത്നിയായ ദ്രൗപദി ദ്രുപദ പുത്രിയാണ്. പാഞ്ചാലി എന്ന പേരിലും അറിയപ്പെടുന്നു. ദ്രൗപദിക്ക് പല പൂർവജന്മങ്ങൾ ഉണ്ടായിരുന്നതായി പുരാണ പരാമർശങ്ങളുണ്ട്. മായാസീത, സ്വർഗലക്ഷ്മി, നാളായണി എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്.
Samayam Malayalam some adaptations of the hindu epic ramayana maya sita
രാമായണത്തിലെ മനോഹരമായ ട്വിസ്റ്റ്


പഞ്ചവടിയിലെ കാനന വാസ സമയത്ത്‌ സീതയുടെ സുരക്ഷയെ കരുതി അഗ്നിദേവന്‍ മായാസീതയെ രാമനു നല്‍കി. രാവണന്‍ തട്ടിക്കൊണ്ടു പോയതും രാമന്‍ രാവണനെ കൊന്നു വീണ്ടെടുത്തതും മായാസീതയെ.

അഗ്നിശുദ്ധിതെളിയിക്കവെ മായാസീത വെന്തുരുകി യഥാര്‍ത്ഥ്സീതാദേവിയെ അഗ്നിദേവന്‍ സുരക്ഷിതയായ്‌ രാമനു നല്‍കിയെന്നു പുരാണം പറയുന്നു. സ്വന്തം അസ്തിത്വം പോലുമില്ലാതെപോയ മായാസീതാ ജന്മത്തിനു പ്രായശ്ചിത്തമത്രേ ദ്രൗപദീയായി അടുത്ത ജന്മമെന്ന് പറയുന്നു.

അദ്ധ്യാത്മ രാമായണത്തിലാണ് മനോഹരമായ ട്വിസ്റ്റുള്ളത്. അതിപ്രകാരമാണ്. രാവണൻ മാരീചനെ പഞ്ചവടിയിൽ കണ്ട ശ്രീരാമൻ സീതയോടു പറഞ്ഞു.

”സീതേ, രാക്ഷസരാജാവ് രാവണന്‍ സന്ന്യാസവേഷത്തില്‍ താമസിയാതെ എത്തിച്ചേരും. നീയൊരു കാര്യം ചെയ്യൂ. ഉടനടി അഗ്നിമണ്ഡലത്തില്‍ പ്രവേശിച്ച് രാവണവധം കഴിവോളം മറഞ്ഞിരിക്കണം.” സീതയുടെ അവതാരോദ്ദേശ്യം തന്നെ രാവണനെ വധിക്കാന്‍ കാരണക്കാരിയാവുകയെന്നതാണല്ലോ. രാമാവതാര ലക്ഷ്യവും അതുതന്നെ. അതിനുള്ള വഴിതുറന്നു വരുന്നു. അതിനാല്‍ ലക്ഷ്മീഭഗവതിയായ സീത അഗ്നിമണ്ഡലത്തില്‍ പ്രവേശിച്ചു. പകരം രാമന്‍ നിര്‍മ്മിച്ച സംസാരരൂപിണിയായ മായാസീത പര്‍ണശാലയില്‍ പ്രവേശിച്ചു. ഈ വിവരം ലക്ഷ്മണന്‍പോലും അറിഞ്ഞില്ല. കഥയിലെ ഈ മാറ്റം വാല്‍മീകിരാമായണത്തിലില്ല. അദ്ധ്യാത്മരാമായണത്തില്‍ വരുത്തിയതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ