ആപ്പ്ജില്ല

ശീലിച്ചാല്‍ ഒന്നും പ്രയാസം ഇല്ലാ, തീയിലും നടക്കാം

കേരളത്തിലെ അനാചാരങ്ങൾക്കെതിരെ ചോദ്യങ്ങളെറിഞ്ഞ സാമൂഹ്യ പരിഷ്ക‍ർത്താവാണ് ശ്രീ നാരായണഗുരു

TNN 27 Jan 2018, 2:36 am
കേരളത്തിലെ അനാചാരങ്ങൾക്കെതിരെ ചോദ്യങ്ങളെറിഞ്ഞ സാമൂഹ്യ പരിഷ്ക‍ർത്താവാണ് ശ്രീ നാരായണഗുരു. കണ്ണാടിയും ഓങ്കാരവും ദീപവും മഹദ്‌ വചനങ്ങളും ശാരദാ മഠവും പ്രതിഷ്ഠകളില്ലാത്ത അദ്വൈതാശ്രമവും സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ ചില വചനങ്ഹൾ കേൾക്കാം
Samayam Malayalam sree narayana guru quotes
ശീലിച്ചാല്‍ ഒന്നും പ്രയാസം ഇല്ലാ, തീയിലും നടക്കാം




“മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”.

“ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”.

“വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃധി ഉണ്ടാക്കുവാന്‍ സാധിക്കുന്നതല്ല”.

“ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത ചോറ് കൊടുക്കണം”.

“ശീലിച്ചാല്‍ ഒന്നും പ്രയാസം ഇല്ലാ, തീയിലും നടക്കാം”.

“കൃഷിചെയ്യണം, കൃഷിയാണ് ജീവരാശിയുടേ നട്ടെല്ല്”.

“നാം ദൈവത്തിന്റെ പ്രതിപുരുഷന്‍ മാത്രം, ശരീരം വെറും ജഡം”.

“അനാവശ്യമായ ധനവ്യയം ഒരു മംഗളകര്മനത്തിനും പാടില്ലാ”.

“എല്ലാവരും ഈശ്വരനെ ആണ് ആരാധിക്കുന്നത് ബിംബത്തെ അല്ല”.

“അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം”

വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”.

“ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”.

“മതം ഈശ്വര സാക്ഷല്കാവരതിനുള്ള ഒരു ഉപാധിമാത്രം, മതം അല്ലാ ദൈവം”.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ