ആപ്പ്ജില്ല

'എന്റെ രക്ഷകന്‍' ബൈബിള്‍ മെഗാഷോ അങ്കമാലിയിൽ

ഭാരതത്തിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാഷോ അങ്കമാലിയിൽ. സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി

TNN 2 Apr 2017, 12:14 pm
അങ്കമാലി: ഭാരതത്തിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാഷോ അങ്കമാലിയിൽ. സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കുന്ന എന്റെ രക്ഷകന്‍ ബൈബിള്‍ മെഗാഷോയ്ക്ക്, എറണാകുളം അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സുബോധന പാസ്റ്ററല്‍ സെന്ററാണു വേദിയൊരുക്കുന്നത്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എന്റെ രക്ഷകന്‍ കലാവിരുന്നാണു അണിയറയിൽ ഒരുങ്ങുന്നത്.
Samayam Malayalam stage set for mega bible based show ente rakshakan in ankamali
'എന്റെ രക്ഷകന്‍' ബൈബിള്‍ മെഗാഷോ അങ്കമാലിയിൽ


ഇരുപതു സെന്റ് സ്ഥലത്തു പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലൊരുക്കുന്ന സ്‌റ്റേജ് മെഗാഷോയുടെ പ്രത്യേകതയാണ്. കലാകാരന്മാര്‍ക്കൊപ്പം ഒട്ടകങ്ങളും കുതിരകളും തുടങ്ങി അമ്പതോളം പക്ഷിമൃഗാദികളും വേദിയെ വ്യത്യസ്തമാക്കുന്നു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ആര്‍.പി.പ്രദീഷാണ് യേശുക്രിസ്തുവിന്റെ വേഷം മെഗാഷോയില്‍ അനശ്വരമാക്കുന്നത്. ഓരോ ദിവസവും സിനിമാ, സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍ അതിഥികളായെത്തും. മെഗാഷോയുടെ ടിക്കറ്റുകള്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.






bible show india's biggest bible mega show ente rakshakan in ankamali

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ