ആപ്പ്ജില്ല

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു

ടിഎം ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് ശബരിമലയിലെ പുതിയ മേൽശാന്തി. ചങ്ങനാശേരി പുതുമന ഇല്ലാതെ എംഇ മനു കുമാറാണ് മാളികപുരത്തെ മേൽ ശാന്തി

TNN 17 Oct 2016, 9:08 am
ശബരിമല: അടുത്ത ഒരു വർഷത്തേക്കുള്ള ശബരിമല മേൽശാന്തിമാരെ തിരഞ്ഞെടുത്തു. വൃശ്ചികം ഒന്ന് മുതൽ ഒരു വർഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി തെക്കുംപുറത്തു മനയിൽ ടിഎം ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് ശബരിമലയിലെ പുതിയ മേൽശാന്തി. ചങ്ങനാശേരി പുതുമന ഇല്ലാതെ എംഇ മനു കുമാറാണ് മാളികപുരത്തെ മേൽശാന്തി.
Samayam Malayalam t m unnikrishnan elected as the new priest of sabarimala
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു


ആകെ 105 അപേക്ഷകളാണ് മേൽശാന്തി സ്ഥാനത്തേക്ക് ലഭിച്ചിരുന്നത്. അഭിമുഖത്തിന് ശേഷം ശബരിമലയിലേക്ക് 15ഉം മാളികപ്പുറത്തേക്ക് 11ഉം പേരുടെ പ്രാഥമിക ലിസ്റ്റ് തയ്യാറാക്കി.

തിങ്കളാഴ്ച ഉഷപൂജക്ക് ശേഷമാണ് നറുക്കെടുപ്പ് നടന്നത്. ശബരിമല മേൽശാന്തി നറുക്കെടുപ്പ് സന്നിധാനത്തും മാളികപ്പുറത്തെ നറുക്കെടുപ്പ് മാളികപ്പുറത്തുമാണ് നടന്നത്. നറുക്കെടുപ്പിന് അവകാശികളായ പന്തളം വലിയകോയിക്കൽ കൊട്ടാരത്തിലെ എൻ നവനീത് വർമയും ലാവണ്യ രാജയും കുടുംബത്തോടൊപ്പമാണ് സന്നിധാനത്ത് എത്തിച്ചേർന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ