ആപ്പ്ജില്ല

മണ്ണാറശാലയിൽ ആയില്യ മഹോത്സവം

കേരളത്തിലെ പ്രസിദ്ധ നാഗരാജാ ക്ഷേത്രങ്ങളില് ഒന്നായ മണ്ണാറശാലയിലെ ആയില്യ മഹോത്സവം നവംബ‍ർ ഒമ്പത് മുതൽ

TNN 8 Nov 2017, 11:35 pm
കേരളത്തിലെ പ്രസിദ്ധ നാഗരാജാ ക്ഷേത്രങ്ങളില് ഒന്നായ മണ്ണാറശാലയിലെ ആയില്യ മഹോത്സവം നവംബ‍ർ ഒമ്പത് മുതൽ. പതിനൊന്നിനാണ് ആയില്യം. ഒമ്പതിന് വൈകീട്ട് അഞ്ചിന് നട തുറക്കും. തുടര്‍ന്ന് മഹാദീപക്കാഴ്ച.
Samayam Malayalam temple for nagaraja mannarasala sree nagaraja temple aayilyam 2017
മണ്ണാറശാലയിൽ ആയില്യ മഹോത്സവം


ക്ഷേത്രസന്നിധിയിലും പരിസരത്തുമായി ആയിരക്കണക്കിന് ദീപങ്ങള്‍ തെളിയിച്ചാണ് മഹാദീപക്കാഴ്ച . 12നും 2.30നും മധ്യേ സര്‍പ്പയക്ഷിയുടെയും നാഗരാജാവിന്റെയും ശ്രീകോവിലുകളില്‍ ചതുശ്ശതനിവേദ്യത്തിനുശേഷം തിരുവാഭരണം ചാര്‍ത്തി മണ്ണാറശാല വലിയമ്മ നടത്തുന്ന ഉച്ചപൂജ. വൈകീട്ട് അഞ്ചുമുതല്‍ പൂയ്യം തൊഴാം.

ആയില്യം നാളായ 11ന് പുലര്‍ച്ചേ നാലിന് നിര്‍മാല്യദര്‍ശനം. രാവിലെ ഒമ്പതിനുശേഷം മണ്ണാറശാല വലിയമ്മയുടെ ദര്‍ശനം. 10 മുതല്‍ മഹാപ്രസാദമൂട്ട്. ഉച്ചയ്ക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള വിശേഷാല്‍ പൂജകള്‍. തുടര്‍ന്ന് ആചാരവിധിപ്രകാരമുള്ള എഴുന്നള്ളത്ത്.

ആര്‍ട്ടിക്കിള്‍ ഷോ