ആപ്പ്ജില്ല

"എന്‍റെ ഉള്ളിൽ ഇപ്പോൾ ആര് ?" കണ്ടെത്താം ഓരോ ദിവസവും

കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷിക്കാൻ മനസിനെ പ്രാപ്തമാക്കുക.

Samayam Malayalam 26 Nov 2018, 2:47 pm
ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്. നമുക്ക് ചുറ്റും നടക്കുന്ന ഓരോന്നിലും ഉള്ള അനിശ്ചിതത്വമാണ് അതിൻ്റെ രസം. എന്നാൽ മനസിൽ ആവശ്യത്തിലധികം മുൻധാരണകൾ വെച്ചു പുലര്‍ത്തിയാൽ ഒരിക്കലും ജീവിതത്തെ അതിന്‍റെ പരമമായ അര്‍ത്ഥത്തില്‍ ഉൾക്കൊള്ളാനാവില്ല.
Samayam Malayalam inner peace


ദിവസവും ചുറ്റുപാടും നടക്കുന്ന മനോഹരമായ കൊച്ചു കൊച്ചു സംഭവങ്ങളെ നമ്മൾ നിസാരവത്കരിക്കാറില്ലേ? ഒരു പൂവ് വിരിയുന്നതോ വിത്തില്‍ നിന്ന് സസ്യമുണ്ടാവുന്നതോ ഒരു പക്ഷിയുടെ ചിലമ്പലോ ഇപ്പോൾ നമ്മില്‍ ആശ്ചര്യം ഉളവാക്കാറുണ്ടോ? എന്നാൽ ഒരു കൊച്ചു കുട്ടിയെ നോക്കൂ. എത്ര ആശ്ചര്യത്തോടെയാണ് അവൻ ഇതെല്ലാം കാണുന്നത്. എന്തു കൊണ്ട് നമുക്കും അത്തരത്തിൽ ആനന്ദിക്കാനാവുന്നില്ല? ചെറിയ ചെറിയ സന്തോഷങ്ങൾ മറന്ന് വലിയ വലിയ ടെൻശനുകൾക്ക് പിന്നാലെ ഓടുന്നത് കൊണ്ട് ഒടുവിൽ നാമെന്താണ് നേടുന്നത്?

സന്തോഷങ്ങളെയും പരാജയങ്ങളേയും നാം സ്വീകരിക്കുന്ന രീതിയും മാറേണ്ടിയിരിക്കുന്നു. ഓരോരോ സന്തോഷങ്ങൾ എത്തിച്ചേരുമ്പോഴും അതിലും മികച്ചത് എന്തുകൊണ്ട് കിട്ടിയില്ല എന്ന തോന്നലാണ് മനസിലെങ്കില്‍ ആ സന്തോഷത്തില്‍ എന്ത് അര്‍ത്ഥമാണുള്ളത്? മറ്റുള്ളവരുടെ വിജയങ്ങളില്‍ പങ്കു ചേരുമ്പോൾ അവനെ തനിക്കൊരു വെല്ലുവിളിയായി കാണുന്നവരാണ് ഏറെയും. മറ്റുള്ളവരുടെ വിജയങ്ങളഇല്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കാൻ കഴിയുന്ന എത്രപേരുണ്ട്?

പരാജയപ്പെടുത്ത ഓരോ തവണയും തെറ്റിപ്പോയത് എവിടെയെന്ന് പഠിക്കാനുള്ള സാഹചര്യമാണ് ലഭിക്കുന്നതെന്ന് നമ്മളിൽ എത്രപേര്‍ കരുതുന്നുണ്ട്? വിജയത്തേയു പരാജയത്തേയും ഒരേ ആവേശത്തോടെ സ്വീകരിക്കൂ. ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കൂ.

നെഗറ്റീവ് ചിന്തകളും വിചാരങ്ങളും സ്വയം മുറിവേല്‍പ്പിക്കാനേ കാരണമാകൂ. മനസിനെ മാത്രമല്ല, അത് ശരീരത്തിലെ കോശങ്ങളേയും മന്ദീഭവിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഓരോ തിരിച്ചടികളിലും ദുര്‍ഘട ഘട്ടത്തിലും പരിഹാരം കണ്ടെത്താൻ ശ്രമിക്കുക.

ഏത് സാഹചര്യത്തിലും മനസ്സമാധാനത്തിന് മുൻതൂക്കം നല്‍കുക. "എന്‍റെ ഉള്ളിൽ ഇപ്പോൾ ആരാണ്" എന്ന് സ്വയം ചോദിക്കുക. അസ്വസ്ഥനായ ഒരുവനാണോ ശാന്തനായ ഒരുവനാണോ എന്ന് കണ്ടെത്തുക. അസ്വസ്ഥനെങ്കിൽ ശാന്തനാകാൻ ശ്രമിക്കുക. അസ്വസ്ഥമായ മനസിന് ശരിയായി ചിന്തിക്കാനോ തീരുമാനങ്ങളെടുക്കാനോ കഴിയില്ല.

താനെന്ന ഭാവത്തെ കുറച്ചു കൊണ്ടുവരാൻ ശ്രമിക്കുക, ക്രമേണ അതിനെ പൂ‍ര്‍ണമായി ഇല്ലാതാക്കാനും. കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷിക്കാൻ മനസിനെ പ്രാപ്തമാക്കുക.ജീവിതം സമാധാനം നിറഞ്ഞതാവട്ടെ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ