ആപ്പ്ജില്ല

കത്തോലിക്കാ സഭയിലെ 'വിശുദ്ധയായ വീട്ടമ്മ'

"സന്തോഷമുള്ള ഒരു വ്യക്തി ജീവിച്ചിരുന്നുവെങ്കിൽ അത് ഞാനാണ്"- എൺപതോളം അത്ഭുതങ്ങൾ നടന്ന വാഴ്ത്തപ്പെട്ട

TNN 11 Jul 2016, 11:09 pm
"സന്തോഷമുള്ള ഒരു വ്യക്തി ജീവിച്ചിരുന്നുവെങ്കിൽ അത് ഞാനാണ്"- എൺപതോളം അത്ഭുതങ്ങൾ നടന്ന വാഴ്ത്തപ്പെട്ട മദർ അഡോണിയായുടെ വാക്കുകളാണിത്. മദർ അഡോണിയ സ്ത്രീകൾക്ക് മാർഗ്ഗദർശി എന്ന നിലയിലാണ് സഭ അംഗീകരിക്കുന്നത്. മദറിൻെറ നാമകരണ നടപടികൾ വത്തിക്കാനിൽ പുരോഗമിക്കുകയാണ്. ഇറ്റലിയിലെ ഫിവിസിയാനോ നഗരത്തിലാണ് അന്ന മരിയ അഡോണി ജനിച്ചത്. മക്കളുടെയും ഭ‍ർത്താവിൻെറയും വിയോഗ ദുഖത്തിൽ ജീവിച്ച് ഉപവി പ്രവ‍ർത്തനങ്ങളിൽ ഏ‍ർപ്പെട്ട വ്യക്തിയാണ് മദർ അഡോണിയാ.
Samayam Malayalam vatican announces sainthood
കത്തോലിക്കാ സഭയിലെ 'വിശുദ്ധയായ വീട്ടമ്മ'


ദൈവം പ്രിയപ്പെട്ടവരെയെല്ലാം തിരികെയെടുത്തെങ്കിലും അവൾ പ്രതീക്ഷ കൈവെടിഞ്ഞില്ല. അവളുടെ വിശ്വാസതീക്ഷ്ണത അനേകരെ ആകർഷിച്ചു. മദർ അഡോണിയുടെ തടവറ സന്ദർശനത്തിലും ജീവിതശൈലിയിലും ആകർഷിതരായി അനേകം വനിതകൾ വന്നു. അങ്ങനെ പ്രിസൺ മിനിസ്ട്രി കൂടുതൽ ശക്തമായി.

1857 ൽ എട്ടു പേരുമായി അവൾ പുതിയ സന്യാസിനി സഭയ്ക്ക് തുടക്കം കുറിച്ചു. പാപത്തിൽ വീണുപോയവരെ രക്ഷിക്കുക, അനാഥരെയും വിധവകളെയും സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ അവർ മുഴുകി. സമൂഹത്തിൽ വിവിധ തൊഴിലുകൾ ചെയ്ത് അവർ ജിവിതം നയിച്ചു. 1893 ൽ ദൈവസന്നിധിയിലേക്ക് യാത്രയായി. മദർ അഡോണിയുടെ വിശുദ്ധി അനേകരെ ആകർഷിച്ചു.'

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ