ആപ്പ്ജില്ല

എന്തിനാണ് ക്ഷേത്രത്തിൽ കർപ്പൂരം കത്തിക്കുന്നത്?

മനുഷ്യ മനസിലെ അഹന്തയെ നീക്കുന്നുവെന്ന വിശ്വാസത്തോടെയാണ് കർപ്പൂരം കത്തിക്കുന്നത്. ആത്മീയപരമായി മാത്രമല്ല ആരോഗ്യപരമായും ഒരുപാട് ഗുണങ്ങളുള്ള വസ്തുവാണ് കര്‍പ്പൂരം.

Samayam Malayalam 6 Dec 2022, 5:47 pm
എല്ലാ ക്ഷേത്രങ്ങളിലും പൂജയ്ക്കു ശേഷം നടക്കുന്ന കര്‍മ്മമാണ് കര്‍പ്പൂരാരതി. ഇതിന് ശേഷം ഭക്തര്‍ക്ക് പ്രാര്‍ത്ഥിക്കാനായി ഈ ആരാതി പൂജാരി പുറത്തേക്ക് കൊണ്ടുവരും. ഇതോടൊപ്പം വഴിപാടായി ഭക്തർ കർപ്പൂരം കത്തിക്കാറുണ്ട്. എന്നാൽ ഇതിനു പിന്നിലുള്ള തത്വത്തെ കുറിച്ച് ആരും ചിന്തിക്കാറില്ല.
Samayam Malayalam Camphor


പൂര്‍ണമായി കത്തുന്ന ഒരു വസ്തുവാണ് കര്‍പ്പൂരം. മനുഷ്യരുടെ ഉള്ളിലുള്ള അഹന്തയെ ഇല്ലാതാക്കുന്നതിൻ്റെ പ്രതീകമായാണ് കര്‍പ്പൂരം കത്തിക്കുന്നത്. നമ്മളിൽ ഓരോരുത്തരുടെയും മനസിൽ എപ്പോഴും നിലനിൽക്കുന്ന ഞാൻ എന്ന ഭാവം ഈ പ്രവര്‍ത്തിയോടെ ഇല്ലാതാകുമെന്നാണ് വിശ്വാസം.

പൂജകള്‍ പൂര്‍ത്തിയാക്കിയശേഷം കര്‍പ്പൂരാരതി നടത്തുന്നു. ഇതിന് ശേഷം ഭക്തര്‍ക്ക് വണങ്ങാനായി ആരതി നീട്ടുന്നു. കര്‍പ്പൂരം തൊട്ടു വണങ്ങുമ്പോള്‍ മനസിലെ മാലിന്യങ്ങള്‍ നീങ്ങുന്നതിനൊപ്പം ശരീരശുദ്ധിയും കൈവരും. കര്‍പ്പൂരത്തിൻ്റെ സുഗന്ധം അനുകൂല ഊര്‍ജം നിറയ്ക്കും. ശുഭചിന്തകള്‍ വളര്‍ത്തുവാനും ഇത് നിങ്ങളെ സഹായിക്കും.

കര്‍പ്പൂരം സന്ധ്യാനേരത്ത് കത്തിക്കുന്നതാണ് ഉത്തമം. ആരോഗ്യപരമായും അനേകം ഗുണങ്ങളുള്ള വസ്തുവാണ് കര്‍പ്പൂരം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ