ആപ്പ്ജില്ല

സ്വര്‍ണത്തിന് സിന്ധുവും സൈനയും നേര്‍ക്കുനേര്‍

സ്വർണവും വെള്ളിയും ഇന്ത്യയിലേക്ക്

Samayam Malayalam 14 Apr 2018, 11:12 am
കോമണ്‍വെല്‍ത്ത് ഗെയിംസ്‍ വനിത വിഭാഗം ബാഡ്‍മിന്‍റണ്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇന്ത്യന്‍ താരങ്ങള്‍. പിവി സിന്ധുവും സൈന നെഹ്‍വാളുമാണ് ഞായറാഴ്ച്ച നടക്കുന്ന ഫൈനല്‍ ഉറപ്പിച്ചത്.
Samayam Malayalam സൈന - സിന്ധു ഫൈനൽ
സൈന - സിന്ധു ഫൈനൽ


ശനിയാഴ്‍ച്ച നടന്ന സെമി ഫൈനലുകളില്‍ ഇരുവരും വിജയിച്ചു. പി.വി സിന്ധു രണ്ട് ഗെയിമുകള്‍ നീണ്ട പോരാട്ടത്തില്‍ കാനഡയുടെ മിഷെല്‍ ലീയെ തോല്‍പ്പിച്ചാണ് ഫൈനല്‍ ഉറപ്പിച്ചത്. സ്കോര്‍ 21-18, 21-8.

സ്കോട്ട്‍ലണ്ടില്‍ നിന്നുള്ള ക്രിസ്റ്റി ഗില്‍മോറിനെയാണ് സൈന മറികടന്നത്. മൂന്നു ഗെയിമുകള്‍ വേണ്ടി വന്നു സൈനയ്ക്ക് ഫൈനലില്‍ എത്താന്‍. ആദ്യം ഫൈനലിലെത്തിയതും സൈനയാണ്. സ്കോര്‍ 21-14, 18-21, 21-17

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്