ആപ്പ്ജില്ല

11 വർഷത്തിന് ശേഷം കോഹ‍്‍ലിയും വില്യംസണും വീണ്ടും ലോകകപ്പ് സെമിയിൽ നേ‍ർക്ക് നേർ!

ലോകകപ്പിൽ ഇന്ത്യയും ന്യൂസിലൻറും തമ്മിലുള്ള സെമിഫൈനൽ മത്സരത്തിന് ഒരു അപൂർവതയുണ്ട്

Samayam Malayalam 7 Jul 2019, 7:48 pm
ന്യൂഡൽഹി: 2019 ലോകകപ്പിൻെറ ആദ്യ സെമിഫൈനലിൽ ഇന്ത്യ ന്യൂസിലൻറിനെ നേരിടാൻ ഒരുങ്ങുകയാണ്. ഇരുടീമുകളും തമ്മിൽ ഈ ലോകകപ്പിൽ നേരത്തെ നടക്കേണ്ടിയിരുന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഇതോടെ നാലാം സ്ഥാനത്തുള്ള ന്യൂസിലൻറുമായി ഇന്ത്യയുടെ സെമി ഉറപ്പാവുകയായിരുന്നു.
Samayam Malayalam Kohli News


ന്യൂസിലൻറ് നായകൻ കെയ‍്‍ൻ വില്യംസണും ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലിയും സെമിയിൽ ഒരു അപൂർവ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. 2008ൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയും ന്യൂസിലൻറും തമ്മിലായിരുന്നു സെമിഫൈനൽ. അന്ന് ഇന്ത്യൻ ടീമിനെ അന്ന് വിരാട് കോഹ‍്‍ലിയാണ് നയിച്ചിരുന്നത്. ന്യൂസിലൻറിനെ കെയ‍്‍ൻ വില്യംസണും.

11 വർഷത്തിന് ശേഷം ഇരുവരും വീണ്ടും ലോകകപ്പിൽ ടീമിനെ നയിക്കുന്നു. ഇത്തവണ സീനിയർ ടീമിനെയാണ് നയിക്കുന്നതെന്ന് മാത്രം. മലേഷ്യയിൽ നടന്ന അന്നത്തെ സെമിഫൈനലിൽ ഇന്ത്യയാണ് വിജയിച്ചത്. ഡെക്ക് വർത്ത് ലൂയീസ് നിയമപ്രകാരം മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് അത്തവണ കിരീടവും ഇന്ത്യ സ്വന്തമാക്കി.

അന്ന് കോഹ‍്‍ലി 43 റൺസ് എടുക്കുകയും ന്യൂസിലൻറിൻെറ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നവരിൽ രവീന്ദ്ര ജഡേജ മാത്രമാണ് വിരാടിനെ കൂടാതെ ഇപ്പോഴത്തെ ലോകകപ്പ് ടീമിലുള്ളത്. ന്യൂസിലൻറ് ടീമിൽ ട്രെൻറ് ബോൾട്ട്, ടിം സൗത്തി, എന്നിവർ ടീമിലുണ്ട്. മറ്റന്നാളാണ് ഈ ലോകകപ്പിലെ ഇന്ത്യയും ന്യൂസിലൻറും തമ്മിലുള്ള സെമിഫൈനൽ മത്സരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്