ആപ്പ്ജില്ല

ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

മഴ കനത്ത് തുടങ്ങിയതോടെ വൈകാതെ തന്നെ മത്സരം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു

Samayam Malayalam 11 Jun 2019, 7:07 pm
ന്യൂഡൽഹി: ലോകകപ്പിലെ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇന്നലത്തെ മത്സരവും ഉപേക്ഷിച്ചിരുന്നു. ബ്രിസ്റ്റോളിലാണ് ഇന്ന് മത്സരം നടക്കേണ്ടിയിരുന്നത്. ടോസ് പോലും ഇടാനായില്ല. മഴ കനത്ത് തുടങ്ങിയതോടെ വൈകാതെ തന്നെ മത്സരം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
Samayam Malayalam Ban



ഇരുടീമുകളും ഓരോ പോയിൻറ് വീതം പങ്കുവെക്കും. ഓസ്ട്രേലിയക്കെതിരെ കെൻസിങ്ടൺ ഓവലിൽ ജൂൺ 15നാണ് ശ്രീലങ്കയുടെ അടുത്ത മത്സരം. ജൂൺ 17ന് ബംഗ്ലാദേശ് വെസ്റ്റ് ഇൻഡീസിനെ നേരിടും. മഴ മൂലം കളി ഉപേക്ഷിച്ചതിൽ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ നിരാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. മഴ കാരണം കളിക്കാൻ കഴിയാതെ ആയതോടെയാണ് കളി ഉപേക്ഷിച്ചത്. ഇരുടീമുകളും ഓരോ പോയിൻറ് വീതം പങ്കുവെച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്