ആപ്പ്ജില്ല

World Cup 2019: ശിഖര്‍ ധവാന് പരിക്ക്; ലോകകപ്പ് നഷ്‍ടമായേക്കും

ഓവലില്‍ നടന്ന മത്സരത്തില്‍ പരിക്കേറ്റെങ്കിലും ധവാന്‍ സെഞ്ചുറി നേടിയിരുന്നു. ഓസ്ട്രേലിയക്ക് എതിരെ 117 റണ്‍സ് ആണ് ഓപ്പണര്‍ ആയി ഇറങ്ങിയ ധവാന്‍ സ്കോര്‍ ചെയ്‍തത്. തിങ്കളാഴ്‍ച്ച സ്‍കാന്‍ ചെയ്‍തിന് ശേഷമാണ് വിരലിലെ പൊട്ടല്‍ തിരിച്ചറിഞ്ഞത്.

Samayam Malayalam 11 Jun 2019, 5:00 pm
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തേക്ക്. മൂന്നാഴ്‍ച്ച ധവാന് വിശ്രമം വേണ്ടിവരും. ഓവലില്‍ ഓസ്ട്രേലിയക്ക് എതിരെ നടന്ന മത്സരത്തില്‍ ധവാന്‍റെ ഇടത് കൈയ്യിലെ തള്ളവിരലിന് പരിക്കേറ്റിരുന്നു.
Samayam Malayalam London: Indias Shikhar Dhawan acknowledges the applause from the crowd as he l...
ശിഖർ ധവാൻ


ഓവലില്‍ നടന്ന മത്സരത്തില്‍ പരിക്കേറ്റെങ്കിലും ധവാന്‍ സെഞ്ചുറി നേടിയിരുന്നു. ഓസ്ട്രേലിയക്ക് എതിരെ 117 റണ്‍സ് ആണ് ഓപ്പണര്‍ ആയി ഇറങ്ങിയ ധവാന്‍ സ്കോര്‍ ചെയ്‍തത്. തിങ്കളാഴ്‍ച്ച സ്‍കാന്‍ ചെയ്‍തിന് ശേഷമാണ് വിരലിലെ പൊട്ടല്‍ തിരിച്ചറിഞ്ഞത്.

ധവാന് വിരലിന് പൊട്ടലുണ്ടെന്ന കാര്യം സ്ഥിരീകരിച്ചു. താരത്തിൻെറ പരിക്കുമായി ബന്ധപ്പെട്ട് യുകെ സമയം ഉച്ചയ്ക്ക് രണ്ട് മണിക്ക് ടീം മാനേജ്മെൻറ് ഔദ്യോഗികമായി വിശദീകരിക്കും.

ഇന്ത്യയുടെ അടുത്ത മൂന്ന് മത്സരങ്ങളില്‍ ശിഖര്‍ ധവാന് കളിക്കാന്‍ കഴിയില്ല. ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അഫ്‍ഗാനിസ്ഥാന്‍ മത്സരങ്ങളാണ് നഷ്‍ടമാകാന്‍ സാധ്യത. ജൂണ്‍ മാസത്തിലാണ് ഈ മത്സരങ്ങള്‍ എല്ലാം നടക്കുന്നത്.

ഓസ്ട്രേലിക്ക് എതിരെയുള്ള മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയിരുന്നു ധവാന്‍. ധവാന്‍ ഇല്ലാത്ത സാഹചര്യത്തില്‍ കെഎല്‍ രാഹുല്‍ ഓപ്പണറുടെ സ്ഥാനത്ത് എത്തിയേക്കും. ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍ എന്നിവരാകും നിലവില്‍ രാഹുല്‍ കളിക്കുന്ന സ്ലോട്ടില്‍ എത്താന്‍ സാധ്യത. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ ആരെങ്കിലും ധവാന് പകരം ടീമില്‍ ഇടം നേടുമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്