ആപ്പ്ജില്ല

ഇംഗ്ലണ്ടിലെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് കോഹ‍്‍ലിയും കൂട്ടരും

ലോകകപ്പ് മത്സരങ്ങൾക്കിടയിലെ ഇടവേള ദിവസങ്ങൾ മനോഹരമായി ചിലവഴിക്കുകയാണ് ഇന്ത്യൻ ടീം

Samayam Malayalam 21 Jun 2019, 3:55 pm
സതാംപ്റ്റൺ: പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ചെറിയ ഇടവേളയാണ്. നാളെ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇതിനിടയിൽ സതാംപ്റ്റണിലെ സ്പ്രിങ് ഹിൽ സ്കൂളിലെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ സമയം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ.
Samayam Malayalam Virat


ഇംഗ്ലണ്ട് ആൻറ് വെയ്ൽസ് ക്രിക്കറ്റ് ബോർഡാണ് മുപ്പതോളം വിദ്യാർഥികൾക്ക് ഇന്ത്യൻ താരങ്ങളോടൊപ്പം ഇടപഴകാൻ അവസരം നൽകിയത്. ക്യാപ്റ്റൻ വിരാട് കോഹ‍്‍ലി അടക്കമുള്ള താരങ്ങൾ സജീവമായാണ് കുട്ടികൾക്കൊപ്പം ചേർന്നത്. എല്ലാവർക്കും ഓട്ടോഗ്രാഫ് നൽകാനും ഇന്ത്യൻ താരങ്ങൾ മറന്നില്ല.

കുട്ടികളോടൊപ്പം ചിത്രമെടുക്കാനും അവരോടൊപ്പം സംവദിക്കാനും ഇന്ത്യൻ നായകൻ സമയം കണ്ടെത്തി. ലോകകപ്പ് ട്വിറ്റർ ഹാൻറിലിൽ ഇതിൻെറ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്