ആപ്പ്ജില്ല

ഡിആർഎസും പാളി, രോഹിത് യഥാർഥത്തിൽ പുറത്തായിരുന്നോ ? വിവാദം കൊഴുക്കുന്നു

വെസ്റ്റ് ഇൻഡീസിനെതിരെ രോഹിത് ശർമ പുറത്തായതിൽ വൻ വിവാദം

Samayam Malayalam 27 Jun 2019, 4:49 pm
മാഞ്ചസ്റ്റർ: വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ പുറത്താവൽ വിവാദത്തിൽ. മോശം അമ്പയറിങാണ് താരത്തിൻെറ പുറത്താവലിന് കാരണമായതെന്ന് ആരാധകർ പറയുന്നു. ആറാം ഓവറിൽ കെമർ റോച്ച് എറിഞ്ഞ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് രോഹിത് പുറത്തായത്.
Samayam Malayalam Rohit Wicket


വിൻഡീസ് വിക്കറ്റ് കീപ്പർ ഷായ് ഹോപ് പന്ത് കയ്യിലൊതുക്കി അപ്പീൽ ചെയ്തപ്പോൾ ആദ്യം അമ്പയർ വിക്കറ്റ് അനുവദിച്ചിരുന്നില്ല. എന്നാൽ വിൻഡീസ് നായകൻ ജേസൺ ഹോൾഡർ ഡിആർഎസ് ആവശ്യപ്പെട്ടു. ഡിആർഎസിൽ പന്ത് എവിടെയോ ഉരസിയിട്ടുണ്ടെന്ന് വ്യക്തമാണ്. എന്നാൽ അത് ബാറ്റിലല്ല, പാഡിലാണെന്നാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ഒരു പോലെ വ്യക്തമാക്കുന്നത്.

മൂന്നാം അമ്പയർ വിക്കറ്റ് അനുവദിച്ചപ്പോൾ വിശ്വസിക്കാനാവാതെയാണ് രോഹിത് നിന്നത്. ഗ്യാലറിയിൽ രോഹിതിൻെറ ഭാര്യ ഋത്വിക അടക്കമുള്ളവരും വിശ്വസിക്കാനാവാതെ നിന്നു. ട്വിറ്ററിൽ ക്രിക്കറ്റിലെ സാങ്കേതിക പിഴവിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.




ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്