ആപ്പ്ജില്ല

സിംഗിൾ മാത്രമല്ല, ഫോറും സിക്സറുമുണ്ട് ധോണി; ഇന്നും പൊങ്കാല തന്നെ!

മഹേന്ദ്ര സിങ് ധോണിക്കെതിരെ വിമർശനവുമായി ഇന്നും ക്രിക്കറ്റ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്

Samayam Malayalam 2 Jul 2019, 10:24 pm
ബെർമ്മിങ്ങാം: അഫ്ഗാനിസ്ഥാനെതിരായ മത്സരം മുതലാണ് ഈ ലോകകപ്പിൽ മഹേന്ദ്ര ധോണിക്കെതിരെ വിമർശനം ഉയർന്ന് തുടങ്ങിയത്. അവസാന ഓവറുകളിൽ സിംഗിളെടുത്ത് കളിച്ച് ധോണി ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ബാധ്യതയാവുകയാണെന്നാണ് ആരാധകർ പറയുന്നത്.
Samayam Malayalam MSD


ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ പരാജയത്തോടെ ധോണി വിരമിക്കുന്നതാവും നല്ലതെന്ന് വരെ വിമർശനം ഉയർന്ന് തുടങ്ങി. ഗാംഗുലി, സച്ചിൻ, ലക്ഷ്മൺ തുടങ്ങിയ താരങ്ങളെല്ലാം താരത്തിൻെറ ബാറ്റിങ് പ്രകടനം ന്യായീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി പരസ്യമായി രംഗത്തെത്തി.

ഇതാ ബംഗ്ലാദേശിനെതിരായ ഇന്നിങ്സിന് ശേഷം ധോണിക്കെതിരായ ട്രോളുകൾ അന്യുസ്യൂതം തുടരുകയാണ്. സിംഗിളുകൾ മാത്രമല്ല ഫോറുകളും സിക്സറുകളും കൂടി ഉണ്ടെന്ന് ആരാധകർ ധോണിയോട് പറഞ്ഞ് കൊടുക്കുന്നു. മത്സരത്തിൽ 33 പന്തിൽ നിന്ന് 35 റൺസാണ് ധോണി നേടിയത്. കൂറ്റൻ സ്കോറിലേക്ക് കടക്കുമെന്ന് തോന്നിച്ച ഇന്ത്യൻ സ്കോറിനെ അവസാനം മെല്ലെപ്പോക്കിലെത്തിച്ചത് ധോണിയാണെന്നാണ് വിമർശനം.

ട്വിറ്ററിൽ നിന്നുള്ള ചില പ്രതികരണങ്ങൾ:





ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്