ആപ്പ്ജില്ല

ഇന്ത്യൻ ബാറ്റിങ് നിര തക‍ർന്നു; പോയിട്ട് തീവണ്ടി പിടിക്കാനുണ്ടോയെന്ന് ആരാധകർ!

ലോകകപ്പിൽ ന്യൂസിലൻറിനെതിരെ ഇന്ത്യൻ ബാറ്റിങ് നിര തകർന്നതിനെ ട്രോളി ആരാധകർ

Samayam Malayalam 10 Jul 2019, 6:07 pm
മാഞ്ചസ്റ്റർ: ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ ബാറ്റിങ് നിരകളിൽ ഒന്നാണ് ഇന്ത്യയുടേത്. ലീഗ് സ്റ്റേജിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ തകർന്നിരുന്നു. മധ്യനിര ബാറ്റ്സ്മാൻമാരാണ് പലപ്പോഴും നിരാശപ്പെടുത്തിയിരുന്നത്. എന്നാൽ രോഹിത് ശർമയും കെഎൽ രാഹുലും വിരാട് കോഹ്ലിയും അടക്കമുള്ള മുൻനിര ബാറ്റ്സ്മാൻമാർ ഇത് വരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
Samayam Malayalam 3


അഞ്ച് സെഞ്ച്വറികൾ നേടി ലോകകപ്പിൽ രോഹിത് റെക്കോർഡും സ്വന്തമാക്കിയിരുന്നു. എന്നാൽ ന്യൂസിലൻറിനെതിരെ സെമിഫൈനലിൽ റിസർവ് ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ മുൻനിര തകർന്നു. വെറും അഞ്ച് റൺസെടുക്കുന്നതിനിടെയാണ് രോഹിതും രാഹുലും കോഹ്ലിയും പുറത്തായത്. ഓരോ റൺ വീതമാണ് ഓരോരുത്തരും എടുത്തത്.

ദിനേശ് കാർത്തിക് ആറ് റൺസെടുത്തും പുറത്തായി. ആദ്യ പത്തോവറിൽ ഇന്ത്യ നേടിയത് നാല് വിക്കറ്റ് നഷ്ടത്തിൽ വെറും 24 റൺസാണ്. ഈ ലോകകപ്പിൽ ആദ്യ പവർപ്ലേയിൽ ഒരു ടീം എടുക്കുന്ന ഏറ്റവും കുറഞ്ഞ റൺസാണിത്. ഏതായാലും ഇന്ത്യൻ ബാറ്റിങ് നിര പതറിയതോടെ ട്വിറ്ററിൽ നിറയെ ട്രോളുകളാണ്.

ട്വിറ്ററിലെ ട്രോളുകൾ കാണാം:




ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്