ആപ്പ്ജില്ല

'ധോണി ഫോറടിക്കാൻ ഇന്ത്യ കാത്തിരുന്നു, കോഹ‍്‍ലിയും ബുംറയും ചേർന്നാൽ ശങ്ക‍ർ ഡാ'

വിജയ് ശങ്കറിനെ നാലാം നമ്പറിൽ വീണ്ടും കളിപ്പിച്ചതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്

Samayam Malayalam 28 Jun 2019, 2:53 pm
മാഞ്ചസ്റ്റർ: ലോകകപ്പിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മത്സരത്തിന് ശേഷവും ട്വിറ്റർ നിറയെ ട്രോളുകൾ. വിജയ് ശങ്കറും എംഎസ് ധോണിയും ആണ് കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയത്. ധോണി ഒന്ന് ഫോറടിച്ച് കിട്ടാൻ വല്ലാത്ത കാത്തിരിപ്പായിരുന്നുവെന്ന് ആരാധകർ പറയുന്നു.
Samayam Malayalam Ind vs WI


ബാറ്റിങിലെ വിരാട് കോഹ‍്‍ലിയും ബോളിങിലെ ജസ്പ്രീത് ബുംറയും ചേർന്നാൽ വിജയ് ശങ്ക‍ർ ആവുമെന്ന് ചിലർ പരിഹസിക്കുന്നു. അഞ്ച് കളി കഴിഞ്ഞിട്ടും സെഞ്ച്വറി നേടാത്ത വിരാട് കോഹ്ലി എന്താണ് ചെയ്യുന്നതെന്നുമുണ്ട് രസകരമായ പരിഹാസം.




അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് തികച്ച ഇന്ത്യൻ നായകന് കയ്യടിക്കാനും ആരാധകർ മറക്കുന്നില്ല. ഒപ്പം മനോഹരമായ ക്യാച്ചെടുത്ത മഹേന്ദ്ര സിങ് ധോണിക്കുമുണ്ട് കയ്യടികൾ. രോഹിത് ശർമയുടെ വിക്കറ്റായിരുന്നു മത്സരത്തിലെ മറ്റൊരു പ്രധാന ചർച്ചാവിഷയം. വിക്കറ്റ് അനുവദിച്ച തേർഡ് അമ്പയറുടെ വിക്കിപീഡിയ പേജ് വരെ ഇന്ത്യക്കാർ തിരുത്തിക്കഴിഞ്ഞു.


ഋഷഭ് പന്തിനെ ഉൾപ്പെടുത്താതിനും രൂക്ഷവിമർശനം ഉയരുന്നുണ്ട്. അഫ്ഗാനെതിരെ താരത്തെ പരിഗണിച്ചില്ല. വെസ്റ്റ് ഇൻഡീസിനെതിരെ ശങ്കറിന് പകരം പന്തിനെ കളിപ്പിക്കാമായിരുന്നുവെന്നാണ് ആരാധകരുടെ നിർദ്ദേശം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്