ലണ്ടൻ: ഓൾ ടൈം ഡ്രീം ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ. വോൺ ഒപ്പം കളിച്ചവരോ എതിരായി കളിച്ചവരോ ആയ താരങ്ങളെ മാത്രമാണ് ടീമിലേക്ക് പരിഗണിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ വോൺ ക്രിക്കറ്റ് മതിയാക്കിയതിന് ശേഷമുള്ള താരങ്ങളൊന്നും തന്നെ പരിഗണിക്കപ്പെട്ടിട്ടില്ല. ഒരേയൊരു ഇന്ത്യൻ താരത്തെ മാത്രമാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റാരുമല്ല, സാക്ഷാൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. തൻെറ സ്വന്തം ടീമായ ഓസ്ട്രേലിയയിൽ നിന്ന് നാല് പേരെയും പാകിസ്ഥാനിൽ നിന്ന് രണ്ട് പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും ഓരോ താരം മാത്രം.
വോണിൻെറ ടീം ഇവരിൽ നിന്ന്: ആദം ഗിൽക്രിസ്റ്റ് (വി.കീ), സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിങ്, ബ്രയാൻ ലാറ, മാർക് വോ, കുമാർ സംഗക്കാര, ആൻഡ്രൂ ഫ്ലിൻോഫ്, വസിം അക്രം, മുത്തയ്യ മുരളീധരൻ, ഗ്ലെൻ മഗ്രാത്ത്.
വോണിൻെറ ടീം ഇവരിൽ നിന്ന്: ആദം ഗിൽക്രിസ്റ്റ് (വി.കീ), സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിങ്, ബ്രയാൻ ലാറ, മാർക് വോ, കുമാർ സംഗക്കാര, ആൻഡ്രൂ ഫ്ലിൻോഫ്, വസിം അക്രം, മുത്തയ്യ മുരളീധരൻ, ഗ്ലെൻ മഗ്രാത്ത്.