ടോണ്ടൻ: ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ആദ്യം ബോളിങ് തെരഞ്ഞെടുത്തു. ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. രണ്ട് മാറ്റങ്ങളാണ് ഓസീസ് ടീമിലുള്ളത്. മാർക്കസ് സ്റ്റോയ്നിസ് കളിക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പകരം ഷോൺ മാർഷ് കളിക്കും. സ്പിന്നർ ആഡം സാംപയ്ക്ക് പകരം കെയ്ൻ റിച്ചാർഡ്സണെ ടീമിൽ ഉൾപ്പെടുത്തി. ഷദബ് ഖാന് പകരം ഷഹീൻ അഫ്രീദിയെ ഉൾപ്പെടുത്തി.
കറുത്ത ബാൻറ് അണിഞ്ഞായിരിക്കും ഇന്ന് പാകിസ്ഥാൻ ഇറങ്ങുക. അന്തരിച്ച പാകിസ്ഥാൻകാരനായ ടെസ്റ്റ് അമ്പയർ റിയാസുദ്ദീനോടുള്ള ആദര സൂചകമായാണ് കറുത്ത ബാൻറ് അണിയുന്നത്.
പാകിസ്ഥാൻ ഈ ലോകകപ്പിൽ ഇത് വരെ കളിച്ച രണ്ട് മത്സരങ്ങളിൽ ഒന്നിൽ ജയിക്കുകയും ഒന്നിൽ തോൽക്കുകയും ചെയ്തു. ഒരു മത്സരം മഴ കാരണം ഉപേക്ഷിച്ചു. ലോകകപ്പിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലെയും മത്സരങ്ങൾ മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു.