ആപ്പ്ജില്ല

World Cup 2019: അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് ബാറ്റിങ്

ലോകകപ്പിൽ ഏഷ്യൻ ശക്തികളായ ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നു

Samayam Malayalam 24 Jun 2019, 3:02 pm
സതാംപ്റ്റൺ: ഇന്ത്യയെ വിറപ്പിച്ച അഫ്ഗാനിസ്ഥാൻ ലോകകപ്പിൽ ബംഗ്ലാദേശിനെ നേരിടുന്നു. ഈ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന ബംഗ്ലാദേശിനെതിരെ പക്ഷേ അഫ്ഗാൻ എത്രത്തോളം വെല്ലുവിളി ഉയർത്തുമെന്ന് കാത്തിരുന്ന് കാണണം.
Samayam Malayalam Afghan


മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ആദ്യം ബോളിങ് തെരഞ്ഞെടുത്തു. ഇന്ത്യക്കെതിരെ തിളങ്ങിയ സ്പിന്നർമാരിലാണ് ടീമിൻെറ പ്രതീക്ഷ. നബിയും റാഷിദ് ഖാനും മുജിബുർ റഹ്മാനും ഇന്ത്യക്കെതിരെ ഫോമിലെത്തിയിരുന്നു. കളിച്ച ആറ് മത്സരങ്ങളും പരാജയപ്പെട്ട അഫ്ഗാനിസ്ഥാൻ പോയിൻറ് പട്ടികയിൽ അവസാന സ്ഥാനത്താണ്.

ആറ് മത്സരങ്ങളിൽ നിന്ന് ബംഗ്ലാദേശിന് അഞ്ച് പോയിൻറുണ്ട്. അവർ ആറാം സ്ഥാനത്താണ്. ഇപ്പോഴും സെമി പ്രതീക്ഷയുള്ള ബംഗ്ലാദേശ് മികച്ച വിജയത്തിനായി തന്നെയായിരിക്കും ശ്രമിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്