ആപ്പ്ജില്ല

ഇന്ത്യൻ ടീമിൻ്റെ ജയം പാക്കിസ്ഥാനു മേൽ മറ്റൊരാക്രമണം: അമിത് ഷാ

ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരായ ഇന്ത്യൻ ടീമിന്‍റെ ജയം പാക്കിസ്ഥാനുമേലുള്ള മറ്റൊരാക്രമണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ. ഇത് പാക്കിസ്ഥാനെതിരായ മറ്റൊരാക്രമണമാണെന്നും ഫലം ഒന്നു തന്നെയാണും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

Samayam Malayalam 17 Jun 2019, 9:33 am

ഹൈലൈറ്റ്:

  • ഇത് പാക്കിസ്ഥാനുമേൽ മറ്റൊരാക്രമണമെന്ന് അമിത് ഷായുടെ ട്വീറ്റ്
  • ഇന്ത്യൻ ടീമിന് രാഷ്ട്രീയ നേതാക്കളുടെയും അഭിനന്ദനം
  • പാക്കിസ്ഥാനെതിരായ മത്സരം വൈകാരികമായി കണ്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam amit shah wc
ന്യൂഡൽഹി: ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരായ ഇന്ത്യൻ ടീമിന്‍റെ ജയം പാക്കിസ്ഥാനുമേലുള്ള മറ്റൊരാക്രമണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ. ഇത് പാക്കിസ്ഥാനെതിരായ മറ്റൊരാക്രമണമാണെന്നും ഫലം ഒന്നു തന്നെയാണും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

ക്രിക്കറ്റിനയും രാഷ്ട്രീയത്തെയും രണ്ടായി കാണണമെന്ന് ഇരുരാജ്യങ്ങളിലെയും മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. പാക്കിസ്ഥാനെതിരായ മത്സരം വൈകാരികമായി കണ്ടില്ലെന്നായിരുന്നു മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിയുടെയും പ്രതികരണം. ആരാധകരുടെ വികാരത്തിലുപരി തികഞ്ഞ പ്രൊഫഷണൽ സമീപനമാണ് മത്സരത്തിൽ സ്വീകരിച്ചതെന്നും കൊഹ്ലി പറഞ്ഞു.

ലോകകപ്പ് ചരിത്രത്തിൽ പാക്കിസ്ഥാനെതിരെ തുടര്‍ച്ചയായ ഏഴാം മത്സരമാണ് ഇന്ത്യ ജയിച്ചത്. സമീപകാലത്ത് പാക് ടീം മികച്ച ഫോമിലെത്തുകയും ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും ലോകകപ്പിൽ വിജയം ഇന്ത്യയ്ക്കൊപ്പം തന്നെയായിരുന്നു. ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മറ്റു രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

പാക്കിസ്ഥാനെതിരെ ഇന്ത്യൻ ടീം 89 റൺസിന്‍റെ വിജയമായിരുന്നു നേടിയത്. ടോസ് നേടി രണ്ടാമത് ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാന്‍റെ ഇന്നിങ്സിനിടെ 35-ാം ഓവറിൽ മഴ പെയ്തു. തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറിൽ 302 റൺസായി പുനര്‍നിശ്ചയിച്ചെങ്കിലും 202 റൺസെടുക്കാനേ പാക്കിസ്ഥാനായുള്ളൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്