ആപ്പ്ജില്ല

ലോകകപ്പിൽ ഇന്ത്യ vs ന്യൂസിലൻറ്, ഇംഗ്ലണ്ട് vs ഓസ്ട്രേലിയ സെമിഫൈനൽ

ലോകകപ്പിൻെറ സെമിഫൈനൽ ലൈനപ്പായി. ന്യൂസിലൻറ് ഇന്ത്യയെയും ഇംഗ്ലണ്ട് ഓസ്ട്രേലിയയെയും നേരിടും

Samayam Malayalam 7 Jul 2019, 11:27 am
ന്യൂഡൽഹി: ലോകകപ്പിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ശ്രീലങ്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയ ഇന്ത്യക്ക് 9 മത്സരങ്ങളിൽ നിന്ന് 15 പോയിൻറാണുള്ളത്. ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടിരുന്നത്. ന്യൂസിലൻറിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
Samayam Malayalam 1



ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ പോയിൻറ് പട്ടികയിലെ നാലാം സ്ഥാനക്കാരായ ന്യൂസിലൻറ് നേരിടും. രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലും ഏറ്റുമുട്ടും. ഓസ്ട്രേലിയക്ക് 9 മത്സരങ്ങളിൽ നിന്ന് 14 പോയിൻറാണുള്ളത്. 12 പോയിൻറുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും 11 പോയിൻറുമായി ന്യൂസിലൻറ് നാലാം സ്ഥാനത്തുമെത്തി.


11 പോയിൻറുള്ള പാകിസ്ഥാൻ അഞ്ചാം സ്ഥാനത്താണ്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകൾ ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലെത്തി. വെസ്റ്റ് ഇൻഡീസ് 9ാം സ്ഥാനത്തും അഫ്ഗാനിസ്ഥാൻ പത്താം സ്ഥാനത്തുമായി ലോകകപ്പ് അവസാനിപ്പിച്ചു.

ജൂലായ 9ന് ആദ്യ സെമിയിൽ ഇന്ത്യ ന്യൂസിലൻറിനെ നേരിടും. കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരാണ് ന്യൂസിലൻറ്. ഇന്ത്യ കഴിഞ്ഞ ലോകകപ്പിൽ സെമിയിൽ ഓസ്ട്രേലിയയോട് തോറ്റ് പുറത്താവുകയായിരുന്നു. ജൂലായ് 11 നിലവിലുള്ള ചാമ്പ്യൻമാരായ ഓസ്ട്രേലിയയും ആതിഥേയരായ ഇംഗ്ലണ്ടും തമ്മിൽ സെമിഫൈനലിൽ ഏറ്റുമുട്ടും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്