ആപ്പ്ജില്ല

മോറെയെ കളിയാക്കാൻ ഉയർന്നു ചാടി മിയാൻദാദ്; അന്നും പാകിസ്ഥാൻ തോറ്റു!

കളിക്കളത്തിന് അകത്തും പുറത്തും താരങ്ങൾ തമ്മിൽ കൊമ്പ് കോർത്തിട്ടുള്ള സന്ദർഭങ്ങൾ നിരവധിയാണ്. അത്തരത്തിൽ ഒരു പോരാട്ടമായിരുന്നു 1992 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ നടന്നത്

Samayam Malayalam 12 Jun 2019, 4:14 pm

ഹൈലൈറ്റ്:

  • അപകടകാരിയായ മിയാൻദാദ് ക്രീസിലെത്തിയത് മുതൽ തന്നെ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെ പ്രകോപിതനാക്കാൻ തുടങ്ങി
  • വീണ്ടും വീണ്ടും മോറെ അപ്പീൽ ചെയ്തതോടെ മിയാൻദാദ് പ്രകോപിതനായി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Javed
ന്യൂഡൽഹി: ലോകകപ്പിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം എന്നും ആവേശമുയർത്തുന്നതാണ്. ഇതേവരെ ഒരു ലോകകപ്പ് മത്സരത്തിലും പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. കളിക്കളത്തിന് അകത്തും പുറത്തും താരങ്ങൾ തമ്മിൽ കൊമ്പ് കോർത്തിട്ടുള്ള സന്ദർഭങ്ങൾ നിരവധിയാണ്.

അത്തരത്തിൽ ഒരു പോരാട്ടമായിരുന്നു 1992 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ നടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 216 റൺസെടുത്തു. പാക് സ്കോർ 17ന് 2 എന്ന നിലയിൽ എത്തിയപ്പോഴാണ് ജാവേദ് മിയാൻദാദ് ക്രീസിലെത്തിയത്.
അപകടകാരിയായ മിയാൻദാദ് ക്രീസിലെത്തിയത് മുതൽ തന്നെ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെ പ്രകോപിതനാക്കാൻ തുടങ്ങി. പാഡിൽ തട്ടുമ്പോഴും മറ്റും മോറെ അപ്പീൽ ചെയ്ത് കൊണ്ടിരുന്നു. വീണ്ടും വീണ്ടും മോറെ അപ്പീൽ ചെയ്തതോടെ മിയാൻദാദ് പ്രകോപിതനായി.

ആദ്യം അദ്ദേഹം അമ്പയർമാരോട് പരാതി പറഞ്ഞു. പക്ഷേ മോറെ അത് കൊണ്ടൊന്നും അടങ്ങിയില്ല. അടുത്ത പന്തിൽ ഷോട്ടിന് ശ്രമിച്ചപ്പോഴും മിയാൻദാദ് പരാജയപ്പെട്ടു. ഒടുവിൽ ക്രീസിൽ നിന്ന് മിയാൻദാദ് ചാടിയ ചാട്ടം ക്രിക്കറ്റ് പ്രേമികൾ ഇന്നും ഓർക്കും. ഉയർന്ന് ചാടിയ മിയാൻദാദ് മോറെയെ കളിയാക്കുകയായിരുന്നു. 110 പന്തിൽ നിന്ന് അന്ന് മിയാൻദാദ് നേടിയത് വെറും 40 റൺസാണ്. മത്സരം പാകിസ്ഥാൻ 43 റൺസിന് തോൽക്കുകയും ചെയ്തു.


ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ് മിയാൻദാദ്. ആറ് ലോകകപ്പുകളിൽ കളിച്ചിട്ടുള്ള ലോകത്തിലെ രണ്ടേ രണ്ട് താരങ്ങളിൽ ഒരാളാണ് മിയാൻദാദ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്