ആപ്പ്ജില്ല

ലോകകപ്പിൽ ആ ഇന്ത്യൻ താരത്തെ പുറത്താക്കണം; സ്വപ്നം പങ്കുവെച്ച് ആർച്ചർ

പാകിസ്ഥാനെതിരെ നടത്തിയ മികച്ച പ്രകടനവും ഐപിഎല്ലിലെ പ്രകടനവുമാണ് ആർച്ചറിനെ ഇംഗ്ലണ്ടിൻെറ ലോകകപ്പ് ടീമിലെത്തിച്ചത്

Samayam Malayalam 22 May 2019, 6:47 pm
ന്യൂഡൽഹി: ഇംഗ്ലണ്ടിൻെറ പ്രാഥമിക ലോകകപ്പ് ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചപ്പോൾ ജോഫ്ര ആർച്ചർ ടീമിലുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് അന്തിമ ഇലവനെ പ്രഖ്യാപിച്ചപ്പോൾ താരത്തെ ടീമിൽ ഉൾപ്പെടുത്തി. പാകിസ്ഥാനെതിരെ നടത്തിയ മികച്ച പ്രകടനവും ഐപിഎല്ലിലെ പ്രകടനവുമാണ് ഇതിന് കാരണമായത്.
Samayam Malayalam Archer


ലോകകപ്പിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പുറത്താക്കുകയെന്നത് തൻെറ സ്വപ്നമാണെന്ന് ആർച്ചർ പറഞ്ഞു. ഐപിഎല്ലിൽ കോഹ്ലിയെ മടക്കി അയക്കാനായില്ല. എന്നാൽ ലോകകപ്പിൽ പുറത്താക്കുകയെന്നത് തൻെറ വലിയ ലക്ഷ്യമാണെന്നും ആർച്ചർ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിൻെറ ലോകകപ്പിനുള്ള നേരത്ത പ്രഖ്യാപിച്ചിരുന്ന പതിനഞ്ചംഗ ടീമിൽ ആർച്ചർ ഉണ്ടായിരുന്നില്ല. ലിയാം ഡോസൺ, ജെയിംസ് വിൻസ് എന്നിവരാണ് ടീമിലെത്തിയ മറ്റ് താരങ്ങൾ. ജോ ഡെൻലി, ഡേവിഡ് വില്ലി, അലക്സ് ഹെയിൽസ് എന്നിവരെ ഒഴിവാക്കി. മയക്കുമരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ട് വിലക്ക് നേരിടുന്നതിനാലാണ് ഹെയിൽസിനെ ഒഴിവാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്