ആപ്പ്ജില്ല

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ബൗളർമാരെ പ്രഖ്യാപിച്ച് മഗ്രാത്ത്

ലോകകപ്പ് ക്രിക്കറ്റിന് തൊട്ട് മുമ്പാണ് മഗ്രാത്തിൻെറ പ്രഖ്യാപനം വന്നിരിക്കുന്നത്

Samayam Malayalam 29 May 2019, 11:27 am
മെൽബൺ: മുൻ ഓസീസ് ക്രിക്കറ്റർ ഗ്ലെൻ മഗ്രാത്ത് പേസ് ബോളിങിലെ ഇതിഹാസ താരമാണ്. ഇന്ന് ലോകക്രിക്കറ്റിലെ മികച്ച പേസർമാർ ആരെല്ലാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മഗ്രാത്ത്. ലോകകപ്പ് ക്രിക്കറ്റിന് തൊട്ട് മുമ്പാണ് മഗ്രാത്തിൻെറ പ്രഖ്യാപനം.
Samayam Malayalam Glenn


ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ്, ഇന്ത്യൻ താരം ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാദ എന്നിവരാണ് മഗ്രാത്തിൻെറ അഭിപ്രായത്തിൽ ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാർ. ബുംറ ഏകദിന റാങ്കിങിലും കമ്മിൻസ് ടെസ്റ്റ് റാങ്കിങിലും ഒന്നാം സ്ഥാനത്താണ്.

ക്രിക്കറ്റ് ലോകകപ്പിലെ ഫൈനലിസ്റ്റുകളെയും കഴിഞ്ഞ ദിവസം മഗ്രാത്ത് പ്രവചിച്ചിരുന്നു. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ ടീമുകളാണ് ഇത്തവണ ഫേവറിറ്റ്സ്. ഇവയിൽ ഓസീസും ഇംഗ്ലണ്ടും തമ്മിൽ ഫൈനൽ കളിക്കുമെന്നും ഇംഗ്ലണ്ട് കപ്പ് നേടുമെന്നുമാണ് മഗ്രാത്തിൻെറ പ്രവചനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്