ആപ്പ്ജില്ല

'ക്രിക്കറ്റിന് നീ നൽകിയതിനെല്ലാം നന്ദി യുവി'; ഇതിഹാസത്തിൻെറ ആശംസ

തൻെറ ഏറ്റവും പ്രിയപ്പെട്ട താരവും മാതൃകയും സച്ചിനാണെന്ന് യുവി പല തവണ പറഞ്ഞിട്ടുണ്ട്

Samayam Malayalam 10 Jun 2019, 9:22 pm
ന്യൂഡൽഹി: യുവരാജ് സിങ് ലോക ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ ആശംസയുമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. തൻെറ ഏറ്റവും പ്രിയപ്പെട്ട താരവും മാതൃകയും സച്ചിനാണെന്ന് യുവി പല തവണ പറഞ്ഞിട്ടുണ്ട്. സച്ചിന് വേണ്ടി ലോകകപ്പ് നേടുകയെന്ന സ്വപ്നമാണ് 2011ൽ അദ്ദേഹം യാഥാർഥ്യമാക്കിയത്.
Samayam Malayalam Yuccc


ഒടുവിൽ ഇതാ ഇന്ന് യുവരാജ് വിരമിക്കുമ്പോൾ ആശംസയുമായി സച്ചിൻ. ക്രിക്കറ്റിന് നൽകിയതിനെല്ലാം യുവിയോട് നന്ദി പറയുകയാണെന്ന് സച്ചിൻ പറഞ്ഞു. "എത്ര ഗംഭീരമാണ് യുവി നിൻെറ കരിയർ. എപ്പോഴൊക്കെ ടീമിന് ആവശ്യമുണ്ടോ അപ്പോഴൊക്കെ നീ യഥാർഥ ചാമ്പ്യനായി മാറാറുണ്ട്," സച്ചിൻ ട്വീറ്റ് ചെയ്തു.


നീണ്ട 17 വര്‍ഷം ഇന്ത്യക്ക് വേണ്ടി കളിച്ച ശേഷമാണ് യുവി വിരമിക്കുന്നത്. ഏകദിന മത്സരങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് വേണ്ടി 304 ഏകദിനങ്ങളിൽ നിന്നായി 8701 റൺസ് നേടിയ യുവരാജ് സിങ് രാജ്യത്തിന് വേണ്ടി 58 ട്വന്‍റി ട്വറ്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്. മുംബൈയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യുവരാജ് സിങ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്