ആപ്പ്ജില്ല

ഭാഗ്യം വരാൻ ഇതിരിക്കട്ടെ; താഹിറിന് പൊള്ളോക്കിൻെറ വക സമ്മാനം

പാകിസ്ഥാനെതിരായ മത്സരത്തിൻെറ ഇടവേളയിൽ ഇമ്രാൻ താഹിറിനെ പൊള്ളോക്കിൻെറ വക ഒരു സമ്മാനം

Samayam Malayalam 23 Jun 2019, 9:06 pm
ലണ്ടൻ: ചെറിയ ഭാഗ്യം കൊണ്ടൊന്നും ദക്ഷിണാഫ്രിക്കയ്ക്ക് ഈ ലോകകപ്പിൽ സെമിയിൽ എത്താൻ സാധിക്കില്ല. പോയിൻറ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള അവർ കളിച്ച ആറിൽ മൂന്ന് മത്സരവും തോറ്റു. ടീമിന് ഭാഗ്യം കൈവരാൻ ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ് മുൻ നായകൻ ഷോൺ പൊള്ളോക്ക്.
Samayam Malayalam Pic 2


ഭാഗ്യത്തിനായി സ്പിന്നർ ഇമ്രാൻ താഹിറിന് ഒരിനം വണ്ടിനെയാണ് (ലേഡി ബഗ്) പൊള്ളോക്ക് സമ്മാനിച്ചത്. ലോകകപ്പിൻെറ കമൻേററ്റർമാരിൽ ഒരാളാണ് പൊള്ളോക്ക്. പാകിസ്ഥാനെതിരായ മത്സരത്തിൻെറ ഇടവേളയിലാണ് പൊള്ളോക്കിൻെറ സമ്മാനം.

മത്സരത്തിൽ താഹിർ രണ്ട് പ്രധാന വിക്കറ്റുകൾ വീഴ്ത്തി. ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളറായും താഹിർ മാറി. 39 വിക്കറ്റുകളുമായി അദ്ദേഹം അലൻ ഡൊണാൾഡിനെയാണ് മറികടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്