ആപ്പ്ജില്ല

ആ തീരുമാനമാണ് ഇന്ത്യക്ക് വിനയായത്; പരസ്യമായി തുറന്നടിച്ച് ഗാംഗുലി

സെമിഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് പൊസിഷനിലെ ഒരു തീരുമാനം പാളിപ്പോയെന്ന് മുൻ നായകൻ ഗാംഗുലി

Samayam Malayalam 10 Jul 2019, 9:57 pm
മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ മഹേന്ദ്ര സിങ് ധോണിയെ നേരത്തെ ഇറക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യയുടെ വിക്കറ്റുകൾ നഷ്ടമാവുന്നതിനിടെ ദിനേശ് കാർത്തികിനെ ഇറക്കിയ സമയത്തായിരുന്നു ഗാംഗുലിയുടെ പ്രതികരണം. എംഎസ് ധോണിയെ നേരത്തെ ഇറക്കാത്തത് എന്ത് കൊണ്ടാണെന്ന് തിന്ന് മനസ്സിലാവുന്നില്ലെന്ന് കമൻററി ബോക്സിലിരുന്ന് മുൻ ഇന്ത്യൻ നായകൻ പറഞ്ഞു.
Samayam Malayalam 1


മുൻനിരയുടെ തകർച്ചയാണ് സെമിയിൽ ഇന്ത്യക്ക് വിനയായത്. രാഹുലും രോഹിതും കോഹ്ലിയും പെട്ടെന്ന് തന്നെ പുറത്തായി. പിന്നീടെത്തിയ ദിനേശ് കാർത്തിക്കും പെട്ടെന്ന് തന്നെ മടങ്ങി. പാണ്ഡ്യക്കും പന്തിനും ശേഷം ഏഴാമനായാണ് ധോണിയെ ഇറക്കിയത്. അഞ്ചാമനായി ധോണിയെ പോലെ പരിചയസമ്പന്നനായ താരത്തെ ഇറക്കാതിരുന്നത് ശരിയായില്ലെന്ന് ഗാംഗുലി തുറന്നടിച്ചു.

ധോണി മികച്ച ഫിനിഷറാണെന്നത് ശരിയാണ്. എന്നാൽ ഇന്ത്യക്ക് ആ സമയത്ത് ആവശ്യമുണ്ടായിരുന്നത് ഫിനിഷറെയല്ല. മത്സരം ഫിനിഷ് ചെയ്യാൻ ഇനിയും സമയമുണ്ട്. പതിനായിരത്തിലധികം റൺസ് നേടിയിട്ടുള്ള പരിചയ സമ്പന്നനായി ക്രിക്കറ്ററെ എന്ത് കൊണ്ട് നേരത്തെ ഇറക്കുന്നില്ലെന്നും ഗാംഗുലി ചോദിച്ചു.

ഏഴാമനായി ഇറങ്ങിയ ധോണി രവീന്ദ്ര ജഡേജയുമായി ചേർന്ന് മികച്ച കൂട്ടുകെട്ടാണ് മത്സരത്തിൽ സ്ഥാപിച്ചത്. 72 പന്തിൽ നിന്ന് 50 റൺസെടുത്ത അദ്ദേഹം ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോററായിരുന്നു. 18 റൺസിനാണ് സെമിയിൽ ഇന്ത്യ ന്യൂസിലൻറിനോട് പരാജയപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്