ന്യൂഡൽഹി: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടോട്ടനം തോറ്റതിന് ഉത്തരവാദി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയാണോ ?! ഫൈനലിന് ശേഷം ട്വിറ്ററിൽ അത്തരത്തിലാണ് ട്രോൾ വരുന്നത്. ടോട്ടനം താരവും ഇംഗ്ലീഷ് ഫുട്ബോൾ ടീം ക്യാപ്റ്റനുമായ ഹാരി കെയ്നിനൊപ്പമുള്ള സെൽഫിയാണ് ഇതിന് കാരണം. ക്രിക്കറ്റിന് പുറമെ ടെന്നീസ് ആരാധകനാണ് കോഹ്ലി. റോജർ ഫെഡററാണ് പ്രിയതാരം. ഫെഡററും കോഹ്ലി ഒരുമിച്ച് നിന്ന് ചിത്രമെടുത്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കോഹ്ലി ഹാരി കെയ്നിനെ കണ്ടത്. ലോകകപ്പ് ക്രിക്കറ്റിനായി ഇംഗ്ലണ്ടിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. ഇതിൻെറ ചിത്രം കെയ്ൻ തന്നെ ട്വിറ്ററിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനോട് ടോട്ടനം തോറ്റതോടെ കോഹ്ലിയുടെ നിർഭാഗ്യമാണ് അതിന് കാരണമെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. നേരത്തെ ഫുട്ബോൾ ലോകകപ്പിന് തൊട്ട് മുമ്പ് കോഹ്ലി ജർമ്മനിയെ പിന്തുണച്ചിരുന്നു. മുൻ ചാമ്പ്യൻമാരായിരുന്ന ജർമ്മനി അത്തവണ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്താവുകയും ചെയ്തു.